ക്രിക്കറ്റ് ടൂർണമെന്‍റിൽ ജയിച്ചവർക്ക് സമ്മാനം നാടൻ പൂവൻകോഴി; ആഘോഷിച്ച് സോഷ്യൽമീഡിയ

 
India

ക്രിക്കറ്റ് ടൂർണമെന്‍റിൽ ജയിച്ചവർക്ക് സമ്മാനം നാടൻ പൂവൻകോഴി; ആഘോഷിച്ച് സോഷ്യൽമീഡിയ|Video

ഫെബ്രുവരി 1 മുതൽ ഫെബ്രുവരി 8 വരെയായിരുന്നു ടൂർണമെന്‍റ്.

നീതു ചന്ദ്രൻ

ഡിയോറിയ: ഉത്തർപ്രദേശിലെ പ്രാദേശിക ക്രിക്കറ്റ് ടൂർണമെന്‍റിൽ സമ്മാനമായി നൽകിയത് ജീവനുള്ള പൂവൻ കോഴിയെ. മാൻ ഓഫ് ദി മാച്ച് പുരസ്കാരം നേടിയ കളിക്കാരനാണ് ട്രോഫിക്കു പകരം പൂവൻകോഴിയെ കിട്ടിയത്. മഹുവാരി പ്രീമിയർ ലീഗ് (എംപിഎൽ) എന്ന പേരിൽ മഹുവാരി ഗ്രാമത്തിൽ നടത്തിയ ടൂർണമെന്‍റാണ് പൂവൻകോഴിയിലൂടെ വലിയ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നത്.

ഫെബ്രുവരി 1 മുതൽ ഫെബ്രുവരി 8 വരെയായിരുന്നു ടൂർണമെന്‍റ്. പതിനാറ് ടീമുകളാണ് ടൂർണമെന്‍റിൽ പങ്കെടുത്തത്. ഓരോ മാച്ചിലും വിജയിക്കുന്ന ടീമുകൾക്ക് ഓരോ നാടൻ കോഴിയെ സമ്മാനമായി നൽകിയിരുന്നു. ഫൈനൽ മത്സരത്തിനു ശേഷം മാൻ ഓഫ് ദി മാച്ച് പുരസ്കാരം നേടിയയാൾക്കും കോഴിയെ നൽകിയ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ട്രോഫിക്കും മെഡലിനും പകരം കോഴിയെ നൽകിയപ്പോൾ കാണികൾ ചിരിക്കുന്നതും കൈയടിച്ച് പ്രോത്സാഹിപ്പിക്കുന്നതും വിഡിയോയിലുണ്ട്.

കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് അറസ്റ്റിൽ; കാപ്പ ചുമത്തി ജയിലിലടച്ചു

തിരുവനന്തപുരത്ത് മൂന്ന് സീബ്രകളെത്തി; വൻ വരവേൽപ്പ്

ദീർഘദൂരയാത്രക്കാർക്കായി ലക്ഷ്വറി ബസുമായി കെഎസ്ആർടിസി

മാസപ്പടിക്കേസ്: വീണയെ അടുത്തയാഴ്ച വീണ്ടും ചോദ്യം ചെയ്തേക്കും

ദേശീയപാതയുടെ ഇരുവശത്തെയും കെട്ടിട നിർമാണം; അപ്പീൽ നൽകുമെന്ന് പൊതുമരാമത്ത് മന്ത്രി