India

'സ്ത്രീകളെ അതിക്രമിക്കുന്നവരെ സർക്കാർ ജോലിയിൽ പ്രവേശിപ്പിക്കില്ല'

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നിരവധി പ്രഖ്യാപനങ്ങൾ നടത്തി ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ

MV Desk

റായ്പുർ: സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ ഏർപ്പെടുന്നവരെ ജോലിയിൽ നിന്നും വിലക്കുമെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ. റായ്പുരിലെ പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ ദേശീയ പതാക ഉയർത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്ത്രീസുരക്ഷയാണ് ഏറ്റവും പ്രധാനപ്പെട്ടത്. ബലാത്സംഗക്കേസുകളിൽ ഉൾപ്പെട്ടവരെയും സ്ത്രീകൾക്ക് എതിരെ കുറ്റകൃത്യങ്ങൾ നടത്തുന്നവരെയും സർക്കാർ ജോലിയിൽ പ്രവേശിപ്പിക്കില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നിരവധി പ്രഖ്യാപനങ്ങളും അദ്ദേഹം നടത്തി. സർക്കാർ കോളെജ് വിദ്യാർഥികൾക്ക് സൗജന്യ യാത്രയാണ് ഇതിൽ പ്രധാനം.

ബ്രിക്സ് ഉച്ചകോടി: സസ്പെൻസിന് വിരാമം; ഷി ജിൻപിങ് ഇന്ത്യയിലെത്തും

ചാറ്റ്ജിപിടിയുടെ ‘80 വൈബ്’ ട്രെൻഡ് രാഷ്ട്രീയപ്പോരിലേക്ക്; കോൺഗ്രസും ബിജെപിയും എഐ ചിത്രങ്ങളുമായി രംഗത്ത്

ചെങ്കോട്ട സ്ഫോടനത്തിലെ മുഖ‍്യ പ്രതി ഉമർ നബി ആദ‍്യം ല‍ക്ഷ‍്യമിട്ടത് ഡൽഹിയിലെ ജൈന ക്ഷേത്രം; കൂടുതൽ വിവരങ്ങൾ പുറത്ത്

വന്ദേമാതരം മുഴുവൻ പാടണ്ട, 2 ഖണ്ഡിക മതി; ഉത്തരവുമായി കർണാടക സർക്കാർ

ക്യാൻസർ മൂർച്ഛിച്ചു; 'നന്ദു' കടുവയ്ക്ക് ദയാവധം