രാഘവ് ഛദ്ദ

 
India

''ജനങ്ങളെ വഞ്ചിക്കുന്നതിന് തുല‍്യം'', ബിജെപിയിൽ ചേരുമെന്നു പ്രഖ‍്യാപിച്ച രാഘവ് ഛദ്ദയ്ക്ക് രൂക്ഷ വിമർശനം

സമൂഹമാധ‍്യമങ്ങളിലൂടെയാണ് രാഘവ് ഛദ്ദയ്ക്കെതിരേ രൂക്ഷ വിമർശനം ഉയരുന്നത്

Aswin AM

ന‍്യൂഡൽഹി: ആം ആദ്മി പാർട്ടി വിട്ട് ബിജെപിയിൽ ചേരുമെന്ന് പ്രഖ‍്യാപിച്ച എംപി രാഘവ് ഛദ്ദയ്ക്കെതിരേ സമൂഹമാധ‍്യമങ്ങളിൽ രൂക്ഷ വിമർശനം. ബിജെപിയിലെത്തിയത് ജനങ്ങളെ വഞ്ചിക്കുന്നതിന് തുല‍്യമാണെന്നാണ് ചിലർ അഭിപ്രായപ്പെട്ടത്.

ബിജെപിയിലേക്ക് ഔദ‍്യോഗികമായി മാറിയാൽ ഛദ്ദയെ അൺഫോളോ ചെയ്യുമെന്നും താങ്കളെ ഇനി വിശ്വസിക്കാൻ സാധിക്കില്ലെന്നും രാജ‍്യത്തിന്‍റെ പുരോഗതിയെക്കാൾ പണത്തിനാണ് പ്രാധാന‍്യം നൽകുന്നതെന്നും മറ്റു ചിലർ കുറിച്ചു.

കഴിഞ്ഞ ദിവസമാണ് ഛദ്ദ അടക്കം 7 രാജ‍്യസഭാ എംപിമാർ ബിജെപിയിൽ ചേരുമെന്ന് അറിയിച്ചത്. രാജ‍്യസഭയിലെ ഡെപ‍്യൂട്ടി ലീഡർ സ്ഥാനത്തു നിന്ന് തന്നെ നീക്കിയതിൽ അതൃപ്തനായിരുന്നു രാഘവ് ഛദ്ദ. ഇതേത്തുടർന്ന് പാർട്ടിയുമായി അത്ര നല്ല ബന്ധത്തിലായിരുന്നില്ല. ആം ആദ്മി പാർട്ടി രൂപീകരിച്ചപ്പോൾ ഉണ്ടായിരുന്ന മൂല‍്യങ്ങളിൽ നിന്നും പാർട്ടി അകന്നെന്നും തെറ്റായ പാർട്ടിയിലെ ശരിയായ വ‍്യക്തിയാണ് താനെന്നും താൻ ജനങ്ങളിലേക്കാണ് പോകുന്നതെന്നും രാഘവ് ഛദ്ദ പറഞ്ഞിരുന്നു.

'ബോഡി ലൈൻ' കെണിക്ക് ബൗണ്ടറികളിലൂടെ മറുപടി, കടം വീട്ടി സഞ്ജു, പിന്തുണച്ച് അഭിഷേക്; പരമ്പര ഉറപ്പിച്ച് ഇന്ത‍്യ

റദ്ദാക്കിയ വൈദ‍്യുതി കരാറുകൾ പുനസ്ഥാപിക്കണം; സുപ്രീം കോടതിയെ സമീപിച്ച് സംസ്ഥാന സർക്കാർ

കൊവിഡ്, നിപ നിയന്ത്രണം: കേരളത്തിന് ഒഡീശയുടെ പ്രശംസ

വോട്ടർ പട്ടികയിലെ പേരിൽ അവ‍്യക്തത; സിപിഐ നേതാവ് ആനി രാജയ്ക്ക് നോട്ടീസയച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ

''കേന്ദ്രവും ബിജെപിയും പ്രത‍്യയശാസ്ത്രപരമായി കമ്മ‍്യൂണിസ്റ്റ് പാർട്ടിയെ ആക്രമിക്കുന്നു''; പിണറായി വിജയൻ