അരവിന്ദ് കെജ്‌രിവാൾ

 
India

7 കോടി രൂപ നൽകിയില്ലെങ്കിൽ കൊല്ലും; കെജ്‌രിവാളിനും മകൾക്കും ലോറൻസ് ബിഷ്ണോയ് സംഘത്തിന്‍റെ പേരിൽ വധഭീഷണി, കേസ്

ആം ആദ്മി പാർട്ടി എംഎൽഎ ജർണൈൽ സിങ്ങിന്‍റെ പരാതിയിൽ പഞ്ചാബ് പൊലീസ് കേസെടുത്തു

Aswin AM

മൊഹാലി: ഡൽഹി മുൻ മുഖ‍്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാളിനെയും അദ്ദേഹത്തിന്‍റെ മകളെയും വധിക്കുമെന്ന് ഭീഷണി. ഫോൺ‌ കോളിലൂടെയും വാട്സാപ്പിലൂടെയും അധോലോക കുറ്റവാളി ലോറൻസ് ബിഷ്ണോയിയുടെ സംഘമാണെന്ന് അവകാശപ്പെട്ടുകൊണ്ടാണ് ഭീഷണി സന്ദേശമെത്തിയത്.

സംഭവത്തിൽ ആം ആദ്മി പാർട്ടി എംഎൽഎ ജർണൈൽ സിങ്ങിന്‍റെ പരാതിയിൽ പഞ്ചാബ് പൊലീസ് കേസെടുത്തു. ഐടി ആക്റ്റിലെയും ഭാരതീയ ന‍്യായ സംഹിതയിലെയും വിവിധ വകുപ്പുകൾ ചേർത്താണ് പൊലീസ് കേസെടുത്തിരിക്കുന്നത്. 7 കോടി രൂപ നൽകിയില്ലെങ്കിൽ കെജ്‌രിവാളിനെയും മകൾ ഹർഷിതയെയും കൊല്ലുമെന്നായിരുന്നു ഭീഷണി. സംഭവത്തിൽ അന്വേഷണം നടന്നുവരുകയാണെന്ന് പൊലീസ് വ‍്യക്തമാക്കി.