വാർത്താ സമ്മേളനത്തിൽ നിന്ന്

 
India

'ഓപ്പറേഷൻ സിന്ദൂറിലൂടെ ഭീകരർക്ക് തിരിച്ചടി നൽകി'; വാർത്താ സമ്മേളനവുമായി പ്രതിരോധ സേനകൾ

ഭീകരതയ്ക്കെതിരായ പോരാട്ടം തുടരുമെന്ന് പ്രതിരോധ സേനകൾ വ‍്യക്തമാക്കി

Aswin AM

ന‍്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിലൂടെ ഭീകരർക്ക് വലിയ തിരിച്ചടി നൽകിയെന്ന് രാജ‍്യത്തെ പ്രതിരോധ സേനകൾ വാർത്താ സമ്മേളനത്തിലൂടെ അറിയിച്ചു. പഹൽഗാം ഭീകരാക്രമണത്തിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരം അർപ്പിച്ച് കൊണ്ട് ആരംഭിച്ച വാർത്താസമ്മേളനത്തിൽ ഭീകരതയ്ക്കെതിരായ പോരാട്ടം തുടരുമെന്ന് സേനാ മേധാവികൾ വ‍്യക്തമാക്കി.

ലെഫ്റ്റനന്‍റ് ജനറൽ രാജീവ് ഘായി, മുൻ ഡിഡിഎഒ എയർ മാർഷൽ അവധേഷ് കുമാർ ഭാരതി അടക്കമുള്ളവരാണ് വാർത്താ സമ്മേളനത്തിൽ പങ്കെടുത്തത്.

ഭീകരകേന്ദ്രങ്ങൾ കനത്ത നാശം വിതച്ചെന്നും പാക് അധിനിവേശ കശ്മീർ, പാക്കിസ്ഥാൻ എന്നിവിടങ്ങളിലായി 7 ഭീകര കേന്ദ്രങ്ങൾ കരസേനയും രണ്ട് ഭീകര കേന്ദ്രങ്ങൾ വ‍്യോമസേനയും തകർത്തെന്ന് അവർ പറഞ്ഞു. ഓപ്പറേഷൻ സിന്ദൂർ സൈനിക നടപടി നടന്ന് ഒരു വർഷം പിന്നിടുന്ന ദിനത്തിലാണ് പ്രതിരോധ സേനകൾ വാർത്താ സമ്മേളനം നടത്തിയത്.

പ്രിയദർശിനി പദ്ധതി തുടരാം; സൗജന്യ യാത്രക്കെതിരായ ഹർജി തള്ളി ഹൈക്കോടതി

നെഹ്റു ട്രോഫി വള്ളംകളി ആഗസ്റ്റ് 22ന്: പങ്കെടുക്കുന്ന വള്ളങ്ങളുടെ എണ്ണം ഇനിയും വ്യക്തമല്ല

ഷാപ്പിൽ നിന്ന് കപ്പയും തലക്കറിയും കഴിച്ചു; പിന്നാലെ ദേഹാസ്വാസ്ഥ്യം, 41 കാരൻ മരിച്ചു

മൂന്നു വർഷം കൂടി കാലാവധി നീട്ടി; തുഷാര്‍ മേത്ത സോളിസിറ്റര്‍ ജനറലായി തുടരും

"പകർച്ചവ്യാധി വരുന്നത് ഏതെങ്കിലും ഭരണാധികാരിയുടെ പ്രശ്നംകൊണ്ടാണെന്ന് ഞങ്ങൾ പറയില്ല": മുഹമ്മദ് റിയാസ്