നിതിൻ നബിൻ

 
India

ദേശീയ അധ‍്യ‍ക്ഷൻ നിതിൻ നബിന്‍റെ വ‍്യാജ വിഡിയോ സമൂഹ മാധ‍്യമങ്ങളിൽ പ്രചരിക്കുന്നു; ഡിസിപിക്ക് പരാതി നൽകി ബിജെപി

ഡൽഹി ബിജെപി അധ‍്യക്ഷൻ ഹർഷ് മൽഹോത്രയുടെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് ഡിസിപിക്ക് പരാതി നൽകിയിരിക്കുന്നത്

Aswin AM

ന‍്യൂഡൽഹി: ദേശീയ അധ‍്യക്ഷൻ നിതിൻ നബീന്‍റെ വ‍്യാജ വിഡിയോ സമൂഹമാധ‍്യമങ്ങളിൽ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് പൊലീസിനെ സമീപിച്ച് ബിജെപി. അതീവ പ്രാധാന‍്യമുള്ള ദേശീയ വിഷ‍യങ്ങളിൽ നിതിൻ നബീൻ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകൾ നടത്തുന്ന രീതിയിലാണ് പ്രചരിക്കുന്ന വ‍്യാജ വിഡിയോയിൽ നിന്നും വ‍്യക്തമാകുന്നത്.

ഡൽഹി ബിജെപി അധ‍്യക്ഷൻ ഹർഷ് മൽഹോത്രയുടെ നേതൃത്വത്തിലുള്ള ആറംഗ സംഘം ഡിസിപിക്കാണ് പരാതി നൽകിയിരിക്കുന്നത്. വ‍്യാജ വിഡിയോ നിർമിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത വ‍്യാജ അക്കൗണ്ടുകൾക്കെതിരേ ഉചിതമായ വകുപ്പുകൾ ചുമത്തി എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നും സമയബന്ധിത അന്വേഷണം നടത്തണമെന്നുമാണ് ആറംഗ സംഘത്തിന്‍റെ ആവശ‍്യം. എഐയുടെ സഹായത്തോടെയാണ് വ‍്യാജ വിഡിയോ നിർമിച്ചിരിക്കുന്നതെന്ന് പരാതിയിൽ ബിജെപി ആരോപിക്കുന്നു.

രാഷ്ട്രീയ എതിരാളികളും ആശയപരമായ വിയോജിപ്പുകളും ജനാധിപത‍്യത്തിന്‍റെ ഭാഗമാണ്. എന്നാൽ സാങ്കേതിക വിദ‍്യ ദുരുപയോഗം ചെയ്ത് നേതാവിന്‍റെ വ‍്യാജ വിഡിയോ നിർമിക്കുകയും അത് യഥാർഥമാണെന്ന രീതിയിൽ പ്രചരിപ്പിക്കുകയും ചെയ്യുന്നത് ആവിഷ്കാര സ്വാതന്ത്ര‍്യത്തിന്‍റെ പരിധിയിൽ വരില്ല. ഹർഷ് മൽഹോത്ര പറഞ്ഞു.

ഇന്ത‍്യ- ചൈന ബന്ധം, പാക്കിസ്ഥാൻ, ഷാങ്ഹായി ഉച്ചകോടി, തേജസ് യുദ്ധവിമാനം എന്നീ വിഷ‍യങ്ങളിൽ നിതിൻ നബിൻ സംസാരിക്കുന്ന തരത്തിലുള്ള വ‍്യാജ വിഡിയോയാണ് പ്രചരിച്ചത്.