ഡൽഹിയിൽ കെട്ടിടം തകർന്നു വീണുണ്ടായ അപകടം; മരണം ആറായി, രക്ഷാപ്രവർത്തനം തുടരുന്നു

 
India

ഡൽഹിയിൽ കെട്ടിടം തകർന്നു വീണുണ്ടായ അപകടം; മരണം ആറായി, രക്ഷാപ്രവർത്തനം തുടരുന്നു

നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ ഉണ്ടെന്നാണ് സംശയം

Namitha Mohanan

ന്യൂഡൽഹി: ഡൽഹിയിൽ അഞ്ചുനില കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം ആറായി. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. എത്ര പേരാണ് കുടുങ്ങിക്കിടക്കുന്നത് എന്നതിന് വ്യക്തമായ കണക്കുകളില്ലല.

ചികിത്സയിലുള്ള ഏഴ് പേരുടെ നില ഗുരുതരമാണ്. നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ ഉണ്ടെന്നാണ് സംശയം. അതേസമയം, സംഭവത്തില്‍ മജിസ്റ്റീരിയൽ അന്വേഷണത്തിന് മുഖ്യമന്ത്രി രേഖ ഗുപ്ത ഉത്തരവിട്ടിട്ടുണ്ട്.

ഡൽഹിയിലെ സത്യനികേതനിലുള്ള 50 വർഷത്തോളം പഴക്കമുള്ള പിജി ഹോസ്റ്റൽ കെട്ടിടമാണ് ഞായറാഴ്ച ഉച്ചയോടെ തകർന്നുവീണത്. ഡൽഹി സർവകലാശാലയുടെ സൗത്ത് ക്യാമ്പസിന് സമീപമുള്ള കെട്ടിടമാണ് ഇത്. കോളജ് വിദ്യാർഥികളാണ് ഇവിടെ താമസിച്ചിരുന്നത്. ഇപ്പോഴും രക്ഷാപ്രവർത്തനം തുടരുകയാണ്. അപകടത്തിൽ കെട്ടിട ഉടമയ്ക്കെതിരേ കേസെടുത്തു. നോയിഡ സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം.

മെസിയെ കേരളത്തിലെത്തിക്കുന്നതിന്‍റെ പേരിൽ നടന്ന തട്ടിപ്പ്; അന്വേഷണ റിപ്പോർട്ടുകളുടെ പരിശോധന പൂർത്തിയാക്കി എസ്ഐടി

ആനക്കൊമ്പ് വിൽക്കാൻ ശ്രമിക്കുന്നതിനിടെ രണ്ടുപേർ വനം വകുപ്പിന്‍റെ പിടിയിൽ

ചിറയിൻകീഴിലെ കൈയാങ്കളി; രമ്യ ഹരിദാസിനെതിരേ നടപടിയുണ്ടാവില്ല, പാളയം പ്രദീപിനെ ഒഴിവാക്കാൻ നിർദേശം

രാജിവയ്ക്കാൻ ഉദ്ദേശമില്ല, 2027 വരെ തുടരും; മാധ‍്യമ വാർത്തകൾ തള്ളി തിരുവിതാംകൂർ ദേവസ്വം പ്രസിഡന്‍റ് കെ. ജയകുമാർ

സുപ്രഭാതത്തിലെ മുഖപ്രസംഗത്തിനു പിന്നിൽ ലീഗ് വിരുദ്ധർ; എതിർ‌പ്പുമായി സമസ്തയിലെ ഒരു വിഭാഗം