രേഖ ഗുപ്ത

 
India

രോഗികൾക്ക് മരുന്നുകൾ നൽകിയില്ല; ജൻ ഔഷധി കേന്ദ്രത്തിന്‍റെ ലൈസൻസ് റദ്ദാക്കി ഡൽഹി സർക്കാർ

സോഷ‍്യൽ മീഡിയയിൽ പ്രചരിച്ച വിഡിയോ മുഖ‍്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി

Aswin AM

ന‍്യൂഡൽഹി: ദ്വാരകയിലെ സർക്കാർ‌ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ജൻ ഔഷധി മെഡിക്കൽ ഷോപ്പ് ജീവനക്കാർ രോഗികൾക്ക് മരുന്നുകൾ നൽകാൻ വിസമ്മതിച്ചതിനെത്തുടർന്ന് സ്ഥാപനത്തിന്‍റെ ലൈസൻസ് റദ്ദാക്കി ഡൽഹി മുഖ‍്യമന്ത്രി രേഖ ഗുപ്ത. സോഷ‍്യൽ മീഡിയയിൽ പ്രചരിച്ച വിഡിയോ മുഖ‍്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

പൊതുജനസേവനത്തിൽ യാതൊരുവിധ വിട്ടുവീഴ്ചയും അനുവദിക്കില്ലെന്നും അധികാര ദുർവിനിയോഗം, അനാസ്ഥ, വീഴ്ച എന്നിവയോട് ഒരു വിട്ടുവീഴ്ചയില്ലാത്ത നയമാണ് ഡൽഹി സർക്കാർ പിന്തുടരുന്നതെന്ന് മുഖ‍്യമന്ത്രി വ‍്യക്തമാക്കി. പൗരന്മാർക്ക് സേവനങ്ങൾ നിഷേധിക്കുന്നവർ, നിയമപരമായ നിർദേശങ്ങൾ ലംഘിക്കുന്നവർ പൊതുജനങ്ങളോട് ധാർഷ്ട‍്യം പ്രകടിപ്പിക്കുന്നവർ ഇത്തരക്കാർക്കെതിരേ നിയമപരമായ നടപടി സ്വീകരിക്കുമെന്നും അവർ വ‍്യക്തമാക്കി.

ദ്വാരകയിലുള്ള സർക്കാർ ആശുപത്രിയിലെ ജൻ ഔഷധി കേന്ദ്രത്തിൽ നിന്നുള്ള ഒരു വിഡിയോ കഴിഞ്ഞ ദിവസം സോഷ‍്യൽ മീഡിയയിൽ വൈറലായിരുന്നു.

കടയുടെ നിലം തുടക്കുകയാണെന്ന കാരണം പറഞ്ഞ് രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കും മരുന്ന് നൽകാൻ വിസമ്മതിക്കുന്ന വിഡിയോയാണ് സമൂഹമാധ‍്യമങ്ങളിൽ പ്രചരിച്ചത്. എവിടെയാണെന്ന് വച്ചാൽ പോയി പരാതിപ്പെടൂയെന്ന് മെഡിക്കൽ സ്റ്റാഫ് ജീവനക്കാരൻ പറയുന്നതും വിഡിയോയിൽ നിന്നും വ‍്യക്തമായി കാണാം.

''ഇപ്പോൾ ആർക്കെങ്കിലും പ്രയോജനമാകുന്നെങ്കിൽ സന്തോഷം''; ജയിലിലെ തച്ചങ്കരിയുടെ താമസത്തെ പരിഹസിച്ച് ശ്രീലേഖ

"UDF സർ‌ക്കാരിനെ വിമർശിക്കാനില്ല, വൈദ്യുത പ്രതിസന്ധിയിൽ മുൻ സർക്കാരുകൾക്കും ഉത്തരവാദിത്തമുണ്ട്": സുരേഷ് ഗോപി

1965 ഇന്ത്യ-പാക് യുദ്ധത്തിലെ വീരനായകൻ ഫ്ലൈറ്റ് ലെഫ്റ്റനന്‍റ് എ.ടി. കുക്ക് അന്തരിച്ചു; ആദരാഞ്ജലി അർപ്പിച്ച് വ്യോമസേന

നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പ്; സ്ഥാനാർഥി അറസ്റ്റിൽ, പിൻവലിക്കില്ലെന്ന് കോൺഗ്രസ്

വിദേശകാര്യ മന്ത്രി ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ