ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത

 
India

ഡൽഹിയിലെ സർക്കാർ ജീവനക്കാർക്ക് രണ്ട് ദിവസം വർക്ക് ഫ്രം ഹോം; ഒരു വർഷത്തേക്ക് വിദേശയാത്രയില്ലെന്ന് മുഖ്യമന്ത്രി

എല്ലാ ആഴ്ചയിലും ഒരു ദിവസം നോ വെഹിക്കിൾ ദിനം ആചരിക്കാനും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.

നീതു ചന്ദ്രൻ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം പ്രകാരം രണ്ട് ദിവസത്തേക്ക് സർക്കാർ ജീവനക്കാർക്ക് വർക് ഫ്രം ഹോം പ്രഖ്യാപിച്ച് ഡൽഹി സർക്കാർ. വെള്ളി, ശനി ദിവസങ്ങളിൽ വർക് ഫ്രം ഹോം പ്രഖ്യാപിച്ചതായി ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത അറിയിച്ചു. തന്‍റെ ഔദ്യോഗിക വാഹനവ്യൂഹത്തിന്‍റെ എണ്ണം നാലായി കുറച്ചതായും രേഖ ഗുപ്ത അറിയിച്ചു.

ഇന്ധനം കരുതുന്നതിന്‍റെ ഭാഗമായി മേരാ ഭാരത് മേരാ യോഗ്ദാൻ എന്ന പദ്ധതി നടപ്പിലാക്കും. എല്ലാ തിങ്കളാഴ്ചയും മണ്ടേ മെട്രൊ ആയി ആചരിക്കും. ആ ദിവസം എല്ലാ മന്ത്രിമാരും സർക്കാർ ഉദ്യോഗസ്ഥരും മെട്രൊയിൽ യാത്ര ചെയ്യും. എല്ലാ ആഴ്ചയിലും ഒരു ദിവസം നോ വെഹിക്കിൾ ദിനം ആചരിക്കാനും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇക്കാലഘട്ടത്തിൽ ഡൽഹിയിലെ ഒരു മന്ത്രിമാരും ഓഫിസർമാരും വിദേശയാത്ര നടത്തില്ല. ഒരു വർഷത്തേക്കാണ് വിദേശ യാത്ര നടത്തില്ലെന്ന് തീരുമാനിച്ചിരിക്കുന്നത്. സർക്കാർ ഓഫിസുകളിലെ എയർകണ്ടീഷനറുകൾ എല്ലാം 24-26 ഡിഗ്രീ സെൽഷ്യസിൽ സെറ്റ് ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.

പശ്ചിമേഷ്യൻ സംഘർഷം അവസാനിക്കാത്ത പശ്ചാത്തലത്തിൽ ഇന്ധന ഉപയോഗത്തിൽ അടക്കം നിയന്ത്രണം പാലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശിച്ചിരുന്നു.

തൂഫാൻ വിജയിപ്പിക്കാൻ ഗുണ്ടകളും വേണമെന്ന് സംഘാടകർ; ആ സഹായം വേണ്ടെന്ന് കൊച്ചി പൊലീസ് കമ്മിഷണർ

ചെന്നിത്തലയെ കാണാൻ ഹെൽമറ്റില്ലാതെ സ്കൂട്ടറിലെത്തി കടകംപള്ളി സുരേന്ദ്രൻ; 15 മിനിറ്റ് കൂടിക്കാഴ്ച

ബസിൽനിന്ന് തെറിച്ചുവീണ് പരുക്കേറ്റ കന്യാസ്ത്രീ മരിച്ചു

'ഒരു മര‍്യാദ ഒക്കെ വേണ്ടെ, ഇങ്ങനെ തല്ലാതെടാ'; ഇന്ത‍്യൻ ബൗളർമാരെ അടിച്ചൊതുക്കി വൈഭവ്| Video

'ഉച്ചഭക്ഷണത്തിൽ നിന്ന് മുട്ട ഒഴിവാക്കിയത് വിദ‍്യാർഥികൾ എന്ത് കഴിക്കണമെന്ന് ബിജെപി തീരുമാനിക്കുന്നത് കൊണ്ട്'; വിമർശനവുമാ‍യി കെസി