സൗരഭ് ഭരദ്വാജ്

 
India

ഡൽഹി പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചു; മുൻ മന്ത്രി സൗരഭ് ഭരദ്വാജ് അടക്കമുള്ള എഎപി പ്രവർത്തകർക്കെതിരേ കേസ്

സിവിൽ വേഷത്തിലുണ്ടായിരുന്ന ഹെഡ് കോൺസ്റ്റബിൾ പ്രദേശത്ത് വീഡിയോ ചിത്രീകരിക്കുകയായിരുന്നുവെന്നും ഇതിനിടെ ഒരു സംഘം എഎപി പ്രവർത്തകർ അദ്ദേഹത്തെ വളഞ്ഞ് ആക്രമിച്ചെന്നുമാണ് പരാതി

Sarath Nath MS

ന്യൂഡൽഹി: ഡൽഹി പൊലീസ് ഹെഡ് കോൺസ്റ്റബിളിനെ ആക്രമിക്കുകയും ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്തെന്നാരോപിച്ച് എഎപി നേതാക്കളായ സൗരഭ് ഭരദ്വാജ്, ജർണയിൽ സിങ് എന്നിവർക്കും പാർട്ടി പ്രവർത്തകർക്കുമെതിരേ കേസെടുത്തു. തിങ്കളാഴ്ച ഡൽഹിയിലെ തിലക് നഗറിൽ മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ സന്ദർശനത്തിന് അനുഗമിച്ചപ്പോഴാണ് കേസിനാസ്പദമായ സംഭവം.

സിവിൽ വേഷത്തിലുണ്ടായിരുന്ന ഹെഡ് കോൺസ്റ്റബിൾ പ്രദേശത്ത് വീഡിയോ ചിത്രീകരിക്കുകയായിരുന്നുവെന്നും ഇതിനിടെ ഒരു സംഘം എഎപി പ്രവർത്തകർ അദ്ദേഹത്തെ വളഞ്ഞ് ആക്രമിച്ചെന്നുമാണ് പരാതി. പരുക്കേറ്റ പൊലീസുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സർക്കാർ ഉദ്യോഗസ്ഥന്‍റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ, സർക്കാർ ജീവനക്കാരനെ ആക്രമിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തതെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

ആം ആദ്മി പാർട്ടി സർക്കാരിൽ ആരോഗ്യ മന്ത്രിയായിരുന്നു മുതിർന്ന നേതാവായ സൗരഭ് ഭരദ്വാജ്. ഗ്രേറ്റർ കൈലാഷിൽ നിന്നുള്ള എംഎൽഎയായിരുന്ന ഇദ്ദേഹം ഡൽഹി ജല ബോർഡ് ചെയർമാനുമായിരുന്നു. എഎപിയുടെ ഔദ്യോഗിക വക്താവ് കൂടിയാണ് സൗരഭ് ഭരദ്വാജ്.

പ്രധാനമന്ത്രി മോദിയുടെ ബിരുദ കേസ്; കെജ്‌രിവാളിന്‍റെ അപ്പീൽ തള്ളി ഗുജറാത്ത് ഹൈക്കോടതി, 25000 രൂപ പിഴ അടയ്ക്കണം

എഫ്‌സിആർഎ രജിസ്‌ട്രേഷന് കൈക്കൂലി; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ രണ്ട് ഉദ്യോഗസ്ഥർ പിടിയിൽ

അരുണാചലിൽ കലാപകാരികളുടെ ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

6 മാസമായി ഉപയോഗിക്കാത്ത റേഷൻ കാർഡുകൾ ഒക്റ്റോബർ 1 മുതൽ മരവിപ്പിക്കും

തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ നേട്ടം കൊയ്ത് എൽഡിഎഫ്; യുഡിഎഫിന് സീറ്റ് നഷ്ടം, സിറ്റിങ് സീറ്റ് നിലനിർത്തി ബിജെപി