ഫാൻസ് ക്ലബിന്‍റെ പേര് മാറ്റി ധനുഷ്

 
India

ഫാൻസ് ക്ലബിന്‍റെ പേര് മാറ്റി ധനുഷ്, ഇനി ക്ഷേമ കാര്യ സംഘടന; രാഷ്‌ട്രീയത്തിലേക്കെന്ന് സൂചന

പ്രാദേശിക തലത്തിൽ സംഘടനയെ ശക്തിപ്പെടുത്താനാണ് നീക്കം.

നീതു ചന്ദ്രൻ

ചെന്നൈ: ഫാൻസ് ക്ലബിന്‍റെ പേര് മാറ്റി നടൻ ധനുഷ്. ഇനി മുതൽ ധനുഷ് നർപ്പണി ഇയക്കം എന്നായിരിക്കും സംഘടന അറിയപ്പെടുക. ക്ഷേമകാര്യപ്രവർത്തനങ്ങൾക്കായിരിക്കും സംഘടന മുൻഗണന നൽകുക. കോയമ്പത്തൂരിൽ ഭാരവാഹികളുടെ യോഗത്തിലാണ് ഇക്കാര്യം അംഗീകരിക്കപ്പെട്ടത്. സംഘടനയുടെ പുതിയ ലോഗോയും പതാകയും പുറത്തു വിട്ടിട്ടുണ്ട്. കറുപ്പും വെള്ളവും നിറമുള്ള പതാകയും വലിയ ചുവന്ന നക്ഷത്രത്തിനുള്ളിൽ കൈകൂപ്പി നിൽക്കുന്ന ധനുഷിന്‍റെ ചിത്രമാണ് ലോഗോയായി പ്രഖ്യാപിച്ചിരിക്കുന്നത്.

കോയമ്പത്തൂരിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽപ്രാദേശിക യൂണിറ്റുകൾ ആരംഭിച്ചിരുന്നു. പ്രാദേശിക തലത്തിൽ സംഘടനയെ ശക്തിപ്പെടുത്താനാണ് നീക്കം.

തമിഴക എഴിച്ചി കഴകം എന്ന പേരിൽ ധനുഷ് പുതിയ രാഷ്‌ട്രീയ പാർട്ടി തുടങ്ങാൻ പദ്ധതിയിടുന്നതായി അഭ്യൂഹങ്ങൾ ശക്തമായിരുന്നു. അതിനിടെയാണ് ഫാൻസ് ക്ലബിന്‍റെ പേരുമാറ്റം. തമിഴ്നാട് മുഖ്യമന്ത്രിയായ വിജയ്‌യും രാഷ്‌ട്രീയ പ്രവേശനത്തിന് മുന്നോടിയായി ഫാൻസ് ക്ലബ് ക്ഷേമ സംഘടനയാക്കി മാറ്റിയിരുന്നു.