ധർമേന്ദ്ര പ്രധാൻ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

 

file image

India

ഉത്തരവാദിത്വം ഏറ്റെടുക്കുന്നു, പ്രശ്നങ്ങൾ ഉടൻ പരിഹരിക്കും; സിബിഎസ്ഇ പുനർ മൂല്യനിർണയ തകരാറിൽ പ്രതികരിച്ച് കേന്ദ്ര മന്ത്രി

"വിദ്യാർഥികളു‌ടെ ഉത്തര കടലാസുകൾ സുരക്ഷിതമാണ്''

Namitha Mohanan

ന്യൂഡൽഹി: സിബിഎസ്ഇ പുനർ മൂല്യനിർണയവുമായി ബന്ധപ്പെട്ട തകരാറിന്‍റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. ഉടൻ തന്നെ പ്രതിസന്ധി പരിഹരിക്കപ്പെടുമെന്നും തിരുത്തൽ നടപടികൾ ഉണ്ടാകുമെന്നു മന്ത്രി പറഞ്ഞു.

വിദ്യാർഥികളു‌ടെ ഉത്തര കടലാസുകൾ സുരക്ഷിതമാണ്. ഒഎസ്എം സംവിധാനത്തിൽ വീഴ്ച പറ്റിയിട്ടുണ്ടെന്നും പറഞ്ഞ മന്ത്രി ഒഎസ്എം സംവിധാനം സിബിഎസ്ഇ നടപ്പിലാക്കുന്നത് ആദ്യമാണെന്നും വ്യക്തമാക്കി. വീണ്ടും ഒഎസ്എം നടപ്പാക്കുന്നതിൽ ചർച്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

വീഴ്ച സംഭവിച്ച ഉദ്യോഗസ്ഥർക്കെതിരേ നടപടിയുണ്ടാവും. സിബിഎസ്ഇയിൽ തിരുത്തൽ നടപടിയുണ്ടാകുമെന്ന് കേന്ദ്രമന്ത്രിയോഗത്തിൽ വ്യക്തമാക്കിയ മന്ത്രി ഉന്നതഉദ്യോഗസ്ഥർക്കെതിരേ അടക്കം നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

'കാൻഡിൽ ലൈറ്റ് ഡിന്നർ' തുടരും; ഭാഗിക വൈദ്യുതി തടസമുണ്ടാകുമെന്ന് കെഎസ് ഇബി

എൽപിഎല്ലിൽ കോഴ വിവാദം; ജാഫ്ന കിങ്സിന്‍റെ ഇന്ത്യൻ സഹഉടമ മഞ്ജോത് കൽറ അറസ്റ്റിൽ

തറക്കല്ലിട്ടിട്ട് 5 മാസം: ദുരന്തബാധിതർക്കുള്ള വീട് നിർമാണം തുടങ്ങി കോൺഗ്രസ്; ആദ്യഘട്ടത്തിൽ 18 വീടുകൾ!

"ഒന്നേകാൽ മണിക്കൂറാണ് വൈദ്യുതി തടസപ്പെട്ടത്"; ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുവെന്ന് പിണറായി വിജയൻ

'അനങ്ങരുത്', ക്ലാസ് മോണിറ്ററെ നോക്കാൻ ഏൽപ്പിച്ച് ടീച്ചർ പോയി; തലപൊക്കിയതിന് നേഴ്സറി വിദ്യാർഥിയെ ക്രൂരമായി തല്ലിച്ചതച്ച് സഹപാഠി, വിഡിയോ