നിയുക്ത ആൻഡമാൻ-നിക്കോബാർ ലെഫ്റ്റനന്‍റ് ഗവർണർ ദിനേശ് ശർമ

 
India

ആൻഡമാൻ-നിക്കോബാർ ലെഫ്റ്റനന്‍റ് ഗവർണറായി ദിനേശ് ശർമ ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്യും

കോൽക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് രവീന്ദ്ര വിഠൽറാവു ഘുഗെ ശ്രീ വിജയപുരത്തെ ലോക് നിവാസിൽ നടക്കുന്ന ചടങ്ങിൽ ശർമയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും

Sarath Nath MS

ശ്രീ വിജയപുരം: മുൻ ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ദിനേശ് ശർമ ആൻഡമാൻ-നിക്കോബാർ ദ്വീപുകളുടെ ലെഫ്റ്റനന്‍റ് ഗവർണറായി ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്യും. കോൽക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് രവീന്ദ്ര വിഠൽറാവു ഘുഗെ ശ്രീ വിജയപുരത്തെ ലോക് നിവാസിൽ നടക്കുന്ന ചടങ്ങിൽ ശർമയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും.

ഭാര്യ ജയ് ലക്ഷ്മി ശർമയ്ക്കൊപ്പം ഞായറാഴ്ചയാണ് ശർമ ദ്വീപിലെത്തിയത്. വീർ സവർക്കർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആൻഡമാൻ-നിക്കോബാർ എംപി വിഷ്ണുപദ റായ്, ചീഫ് സെക്രട്ടറി ജ്ഞാനേഷ് ഭാരതി, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. 2017 ഒക്റ്റോബർ എട്ട് മുതൽ ലെഫ്റ്റനന്‍റ് ഗവർണറായി സേവനമനുഷ്ഠിച്ചിരുന്ന ഡി.കെ. ജോഷിക്ക് പകരമാണ് ദിനേശ് ശർമ ചുമതലയേൽക്കുന്നത്.

ഉത്തർപ്രദേശ് സർക്കാരിൽ ഉപമുഖ്യമന്ത്രിയായിരുന്ന കാലത്ത് ഹയർ സെക്കൻഡറി വിദ്യാഭ്യാസം, ശാസ്ത്ര-സാങ്കേതികവിദ്യ, ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി തുടങ്ങി നിരവധി വകുപ്പുകളുടെ ചുമതലയും ശർമ വഹിച്ചിരുന്നു. 2023ൽ അദ്ദേഹം രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

'നിയമവിരുദ്ധം'; വി.ഡി. സതീശന്‍റെ എഐ ഡാൻസ് നീക്കം ചെയ്ത് മെറ്റ, ഇന്ത്യയിൽ കാണാനാവില്ല

അമെരിക്കയിലെ ദക്ഷിണേഷ്യൻ വിദ്യാർഥികളെക്കുറിച്ചുള്ള റിപ്പബ്ലിക്കൻ സ്ഥാനാർഥിയുടെ പരാമർശം വിവാദത്തിൽ

സിഡ്നി, സിംഗപ്പൂർ മോഡലിൽ ഓഷ്യനേറിയം, കൊച്ചിയെ ഇന്ത്യയിലെ ഏറ്റവും മികച്ച നഗരമാക്കും: വി.ഡി. സതീശൻ

‍കടുത്ത പ്രതിസന്ധി; യൂണിറ്റിന് 30 രൂപ നിരക്കിൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബി

ഗണേശോത്സവത്തിന് ഒരുങ്ങി മുംബൈ; 11 ദിവസം ഭക്തിസാന്ദ്രം