അഭിജീത് ദിപ്കെ

 
India

ജന്തർ മന്തറിൽ നടക്കാനിരിക്കുന്ന സിജെപി പ്രതിഷേധം; മഹാരാഷ്ട്ര പൊലീസ് പ്രവർത്തകരെ തടയാൻ ശ്രമിക്കുന്നുവെന്ന് ദിപ്കെ

മഹാരാഷ്ട്ര പൊലീസ് ഡൽഹി പൊലീസിനെ പോലെ പെരുമാറുന്നത് എന്തുകൊണ്ടാണെന്നുംന അഭിജീത് ദിപ്കെ ചോദിച്ചു

Aswin AM

മുംബൈ: മുഖ‍്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിന്‍റെ രാജി ആവശ‍്യപ്പെട്ട് കോക്റോച്ച് ജനതാ പാർട്ടി രാജ‍്യതലസ്ഥാനത്തെ ജന്തർ മന്തറിൽ ഒക്റ്റോബർ 10ന് നടത്താൻ നിശ്ചയിച്ചിട്ടുള്ള പ്രതിഷേധ പരിപാടിയിൽ നിന്നും പ്രവർത്തകരെ തടയാൻ മഹാരാഷ്ട്ര പൊലീസ് ശ്രമിക്കുന്നുവെന്ന് അഭിജീത് ദിപ്കെ. ഇതുസംബന്ധിച്ച് പ്രവർത്തകർക്ക് നോട്ടീസ് അയച്ചതായും അവരുടെ യാത്രാച്ചെലവിനുള്ള പണത്തെ പറ്റി ചോദ‍്യം ചെയ്തതായും അഭിജീത് പറഞ്ഞു.

'മഹാരാഷ്ട്രയിലെ പൊലീസ് രാജ‍്യത്തെ മികച്ച പൊലീസ് സേനയാണെന്നും ഡൽഹി പൊലീസ് അവരിൽ നിന്നും പഠിക്കണമെന്നും ഞാൻ പലതവണ പറഞ്ഞിട്ടുണ്ട്. എന്നാൽ ജന്തർ മന്തറിൽ നടക്കുന്ന പ്രതിഷേധത്തിൽ പങ്കെടുക്കരുതെന്ന് ആവശ‍്യപ്പെട്ട് ചന്ദ്രപുർ‌ പൊലീസ് സിജെപി പ്രവർത്തകർക്ക് നോട്ടീസയച്ചത് ഹൃദയഭേദകമാണ്. ജന്തർ മന്തറിലേക്ക് യാത്ര ചെയ്യുന്നതിനുള്ള പണം എവിടെ നിന്നാണ് ലഭിച്ചതെന്നും അവർ‌ സിജെപി പ്രവർ‌ത്തകരോട് ചോദിച്ചു'. ദിപ്കെ പറഞ്ഞു.

മഹാരാഷ്ട്ര പൊലീസ് ഡൽഹി പൊലീസിനെ പോലെ പെരുമാറുന്നത് എന്തുകൊണ്ടാണെന്നും ഉത്തർപ്രദേശ് മുഖ‍്യമന്ത്രി യോഗി ആദിത‍്യനാഥിനെ അനുകരിക്കാനാണോ മഹാരാഷ്ട്ര മുഖ‍്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ശ്രമിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

രാഷ്ട്രീയ ലക്ഷ‍്യങ്ങൾക്ക് വേണ്ടി മഹാരാഷ്ട്ര പൊലീസിനെ ദുരപയോഗം ചെയ്യരുതെന്നു പറഞ്ഞ ദിപ്കെ വേണമെങ്കിൽ അവർക്ക് തന്നെ ജയിലിലടച്ച് യുഎപിഎ പ്രകാരം കേസെടുക്കാമെന്ന് കൂട്ടിച്ചേർത്തു.