സിംഹം ഇണ ചേരുന്നതിനിടെ ശല്യപ്പെടുത്തി; യുവാവ് കൊല്ലപ്പെട്ടതിന്‍റെ കാരണവുമായി വനംവകുപ്പ്

 
India

സിംഹം ഇണ ചേരുന്നതിനിടെ ശല്യപ്പെടുത്തി; യുവാവ് കൊല്ലപ്പെട്ടതിന്‍റെ കാരണവുമായി വനംവകുപ്പ്

സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്.

നീതു ചന്ദ്രൻ

അമ്രേലി: ഗുജറാത്തിൽ സിംഹത്തിന്‍റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ വിശദീകരണവുമായി വനം വകുപ്പ്. 21കാരനായ സുഹൈൽ മുഞ്ജാവർ ആണ് ബുധനാഴ്ച വൈകിട്ട് സിംഹത്തിന്‍റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സിംഹങ്ങൾ ഇണ ചേരുന്നതിനിടെ സുഹൈലും സുഹൃത്തുക്കളും ചേർന്ന് ശല്യപ്പെടുത്തിയതാണ് സിംഹത്തെ പ്രകോപിപ്പിച്ചതെന്നാണ് വനംവകുപ്പിന്‍റെ പ്രാഥമിക നിഗമനം.

അമ്രേലി സ്വദേശിയായ സുഹൈൽ ലുവാരിയ റിസർവ് വനത്തിന് അരികിൽ വച്ചാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്.

9-12 വയസുള്ള സിംഹമാണ് സുഹൈലിനെ ആക്രമിച്ച് കൊന്നതെന്നാമ് കണ്ടെത്തിയിരിക്കുന്നത്. സിംഹത്തെ പിന്നീട് വനംവകുപ്പ് പിടികൂടിയിരുന്നു.

മോദിയും അമിത് ഷായും ടെലിപ്രോംപ്റ്ററില്ലാതെ വന്ദേമാതരം മുഴുവൻ ആലപിക്കട്ടെ; വേദിയൊരുക്കാമെന്ന് ശിവസേന എംപി

സ്വർണം ഫ്രീയായി കിട്ടുന്ന ഗ്രാമം; ഒഴുകിയെത്തുന്നത് ആയിരക്കണക്കിന് പേർ

ചെക്ക് ഡാമിൽ വിദ്യാർഥിനികൾക്കൊപ്പം കുളിച്ചു; പ്രിൻസിപ്പലിന് സസ്പെൻഷൻ|Video

'വന്ദേമാതരത്തെ ചോദ‍്യം ചെയ്യുന്നത് ഇന്ത‍്യൻ സംസ്കാരത്തെ പറ്റി ധാരണയില്ലാത്തവർ'; പ്രതികരണവുമായി ബാബാ രാംദേവ്

ശ്രീലങ്കയ്ക്കെതിരേ മലയാളി താരത്തിന് വീണ്ടും സെഞ്ചുറി; ഇന്ത‍്യ ശക്തമായ നിലയിൽ