ഭാര്യ ഉപേക്ഷിച്ചതിന്‍റെ പേരിൽ വിവാഹമോചനം; എന്നാലും ജീവനാംശം നൽകണമെന്ന് കോടതി

 
India

ഭാര്യ ഉപേക്ഷിച്ചതിന്‍റെ പേരിൽ വിവാഹമോചനം; എന്നാലും ജീവനാംശം നൽകണമെന്ന് കോടതി

തനിക്കൊപ്പം ജീവിക്കാൻ കഴിയില്ലെന്ന് അറിയിച്ച് സുനീത തന്നെ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് ഭർത്താവിന്‍റെ വാദം.

നീതു ചന്ദ്രൻ

ലക്നൗ: ഭാര്യ ഉപേക്ഷിച്ചതിനെത്തുടർന്ന് വിവാഹമോചനം നൽകിയതാണെങ്കിൽ പോലും പുനർവിവാഹം ചെയ്യാത്ത, സ്വന്തം ചെലവുകൾ നോക്കാൻ സാധിക്കാത്ത സ്ത്രീകൾക്ക് മുൻഭർത്താവ് ജീവനാംശം നൽകേണ്ടതാണെന്ന് വിധിച്ച് അലഹബാദ് ഹൈക്കോടതി. ലക്നൗ ബെഞ്ചിലെ ജസ്റ്റിസ് രാം മനോഹർ നാരായൺ മിശ്രയാണ് ഉത്തരവിട്ടത്. സുൽത്താൻപുർ കുടുംബ കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്തു കൊണ്ട് സുനീത എന്ന സ്ത്രീ നൽകിയ ഹർജിയിലാണ് ഉത്തരവ്.

ഭർത്താവും ഭർത്താവിന്‍റെ മാതാപിതാക്കളും സ്ത്രീധനം ആവശ്യപ്പെട്ട് തന്നെ ഉപദ്രവിച്ചിരുന്നുവെന്നും ഒരു ലക്ഷം രൂപയും ഒരു മോട്ടോർ സൈക്കിളും ടിവിയും നൽകാൻ ആവശ്യപ്പെട്ടുവെന്നും കാണിച്ച് 2009ലാണ് സുനീത കേസ് ഫയൽ ചെയ്തത്. എന്നാൽ ഭർത്താവ് ഈ ആരോപണങ്ങൾ എല്ലാം തള്ളി. തനിക്കൊപ്പം ജീവിക്കാൻ കഴിയില്ലെന്ന് അറിയിച്ച് സുനീത തന്നെ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് ഭർത്താവിന്‍റെ വാദം.

ഭാര്യ ഉപേക്ഷിച്ചു എന്നത് കണക്കിലെടുത്ത് 2014ലാണ് വിവാഹമോചനം നൽകിയത്. വിവാഹമോചിതയായ സ്ത്രീ പുനർവിവാഹം ചെയ്യുന്നതു വരെ ജീവനാംശത്തിന് അർഹയാണെന്ന് വിധിച്ച കോടതി കുടുംബകോടതിയോട് ഹർജി വീണ്ടും പരിഗണിക്കാനും നിർദേശിച്ചിട്ടുണ്ട്. സുനീതിയുടെ മകൻ പ്രായപൂർത്തിയാകുന്നതു വരെ ജീവനാംശത്തിന് അർഹനാണെന്നും കോടതി വ്യക്തമാക്കി. ഇടക്കാല ജീവനാംശം എന്ന രീതിയിൽ മാസം 4000 രൂപ വീതം സുനീതയ്ക്ക് നൽകാനും ഹൈക്കോടതി വിധിച്ചിട്ടുണ്ട്.

അതിതീവ്ര ന്യൂനമർദം, അർണാബ് ചുഴലിക്കാറ്റ്; മഴ തുടരും

ചെന്നൈ സൂപ്പർ കിങ്സ് പരിശീലക സ്ഥാനത്തേക്ക് ആശിഷ് നെഹ്റയെ പരിഗണിച്ചെങ്കിലും അദ്ദേഹം നിരസിച്ചു; വെളിപ്പെടുത്തി മുൻ താരം

"വിമാനം ഒരുക്കിയത് ഒരു മലയാളി, അതിൽ എന്താണ് തെറ്റ്, ആവശ്യം വന്നാൽ ഇനിയും പോകും": വി.ഡി. സതീശൻ

''പശു ചത്താലും മോരിലെ പുളി പോകിലെന്ന് പറയുമ്പോലെയാണ് ഷാജിക്കെതിരായ ആക്ഷേപം''; ആഡംബര യാത്രാ വിവാദത്തിൽ പി.എം.എ. സലാം

സർക്കാർ ഹോസ്റ്റലുകളിലെ മെനുവിൽ ബീഫ് ഉൾപ്പെടുത്തണമെന്ന് വിദ‍്യാർഥികൾ; ആലോചിച്ച് തീരുമാനമെടുക്കുമെന്ന് മന്ത്രി