ഡി.കെ. ശിവകുമാർ

 
India

അന്ന് സിൽക്ക് സ്മിത, ഇന്ന് ഡികെ; കടിച്ച ആപ്പിൾ എറിഞ്ഞ് മുഖ്യമന്ത്രി, ചാടിപ്പിടിച്ച് അണികൾ | Video

കർണാടക മുഖ്യമന്ത്രിയായതിന്‍റെ ആഘോഷ വേളയിലായിരുന്നു സംഭവം

ബംഗളൂരു: കർണാടക മുഖ്യമന്ത്രിയായതിന്‍റെ ആഘോഷ വേളയിൽ അണികൾക്ക് കടിച്ച ആപ്പിൾ എറിഞ്ഞിട്ടു കൊടുക്കുന്ന ഡി.കെ. ശിവകുമാറിന്‍റെ വിഡിയോ വൈറലായിരിക്കുകയാണ്. സ്വന്തം മണ്ഡലമായ കനകപുര മണ്ഡലത്തിലെ ഹാരോഹള്ളിയിൽ നടന്ന റാലിക്കിടെയാണ് സംഭവം.

നൂറുകണക്കിന് ആപ്പിളുകൾ ഉപയോഗിച്ച് നിർമിച്ച മാലയുമായാണ് അണികൾ അദ്ദേഹത്തെ സ്വീകരിച്ചത്. ഇതോടെ ആവേശം കയറിയ ഡികെ, മാലയിൽ നിന്ന് ആപ്പിളുകൾ എടുത്ത് കടിച്ചശേഷം അണികൾക്ക് എറിഞ്ഞുകൊടുക്കുകയായിരുന്നു. അണികൾ അതു ചാടിപ്പിടിക്കുകയും ചെയ്തു. ഇതോടെ സമൂഹമാധ്യമത്തിൽ‌ ഡികെക്കെതിരേ വിമർശനം ശക്തമാവുകയാണ്.

പാണ്ടിപ്പട സിനിമയിൽ പ്രകാശ് രാജ് ദിലീപിനും മറ്റും ചിക്കൻ കാൽ കടിച്ചിട്ട് കഴിക്കാൻ ഇട്ടു കൊടുക്കുന്ന സീൻ ഓർമ വന്നെന്ന് ചിലർ ഇതിന്‍റെ വീഡിയോയ്ക്ക് താഴെ കമന്‍റുമായെത്തി. അന്ന് സിൽക്ക് സ്മിത, ഇന്ന് ഡികെ എന്നിങ്ങനെയും കമന്‍റുകളുണ്ട്.

പണ്ട് സിനിമ ഷൂട്ടിങ്ങിനിടെ സിൽക്ക് സ്മിത ‌കഴിച്ച ആപ്പിൾ പകുതി വച്ച് ഷൂട്ടിനായി പോയപ്പോൾ‌ ഒരാളെടുത്ത് ലേലം ചെയ്തു. ഏകദേശം 26,000 രൂപയ്ക്കാണ് ആപ്പിൾ ലേലത്തിൽ പോയെതെന്നാണ് വിവരം. ഇതുമായി ഡികെയുടെ ഈ പ്രവൃത്തിയെ ആളുകൾ താരതമ്യം ചെയ്യുന്നുണ്ട്. ഇങ്ങനെ നിരവധി പേരാണ് ഡികെയെ പരിഹസിച്ചും വിമർശിച്ചും രംഗത്തെത്തിയിരിക്കുന്നത്.

പരീക്ഷാ ക്രമക്കേടുകൾ തടയാൻ ബില്ലുമായി സർക്കാർ

മീരാബായ് ചാനുവിന് 'ഹാട്രിക്' സ്വർണം

പരീക്ഷാ പരിഷ്കരണത്തിന് ഉന്നതതല ദൗത്യസംഘം; നന്ദൻ നിലേകനി നയിക്കും

വാഷിങ്ടൺ സുന്ദറിനു പകരം പുതുമുഖം പരിഗണനയിൽ

യുഡിഎഫ് യോഗത്തിൽ മദ്യ നയം ചർച്ചയാകും