ഡി.കെ. ശിവകുമാർ, ഡോണൾഡ് ട്രംപ്

 
India

മറ്റ് സംസ്ഥാനങ്ങൾ മാത്രമല്ല, ട്രംപും കോപ്പിയടിക്കുന്നത് കോൺഗ്രസ് സർക്കാരിന്‍റെ പദ്ധതികൾ; അവകാശവാദവുമായി ഡി.കെ. ശിവകുമാർ

കോൺഗ്രസ് ഓഫിസിൽ നടന്ന ചടങ്ങിലായിരുന്നു മുഖ‍്യമന്ത്രിയുടെ പരാമർശം

Aswin AM

ബെംഗളൂരു: കർണാടകയിലെ കോൺഗ്രസ് സർക്കാരിന്‍റെ പദ്ധതികൾ മഹാരാഷ്ട്ര, മധ‍്യപ്രദേശ്, രാജസ്ഥാൻ, ബിഹാർ എന്നീ സംസ്ഥാനങ്ങളിൽ അതേപടി നടപ്പിലാക്കിയെന്ന് മുഖ‍്യമന്ത്രി ഡി.കെ. ശിവകുമാർ.

അമെരിക്കയിൽ മുതിർന്ന പൗരന്മാർക്ക് 5,000 ഡോളർ വീതം നൽകുമെന്ന യുഎസ് പ്രസിഡന്‍റ് ഡോണൾ‌ഡ് ട്രംപിന്‍റെ പ്ര‍ഖ‍്യാപനം കോൺഗ്രസ് സർക്കാരിന്‍റെ ക്ഷേമ പദ്ധതിയെ അനുകരിക്കുന്നതാണെന്നാണ് മുഖ‍്യമന്ത്രി പറയുന്നത്.

'ഇപ്പോൾ അവർ മഹാരാഷ്ട്രയിലും മധ‍്യപ്രദേശിലും ബിഹാറിലും രാജസ്ഥാനിലും നമ്മളെ കോപ്പിയടിച്ചു. ട്രംപും നമ്മളെ കോപ്പിയടിക്കുകയാണ്. ഇതാണ് കോൺഗ്രസ് പാർട്ടിയുടെ കരുത്ത്. ഇന്ന് ലോകം മുഴുവൻ നമ്മുടെ ഭരണഘടനയെ ഉറ്റുനോക്കുകയാണ്'. ശിവകുമാർ പറഞ്ഞു. കോൺഗ്രസ് ഓഫിസിൽ നടന്ന ചടങ്ങിലായിരുന്നു മുഖ‍്യമന്ത്രിയുടെ പരാമർശം.

പച്ചക്ക് വർഗീയത വിളമ്പുന്നവരെ വർഗീയവാദികൾ എന്നല്ലാതെ മറ്റെന്താണ് സിപിഎം വിളിക്കേണ്ടത്? ലീഗിനെതിരേ കെ.ടി. ജലീൽ‌

ബജിയിലെ സോസിനെ ചൊല്ലി തർക്കം; മാരകായുധങ്ങളുമായി ചായക്കടക്കാരനെ ആക്രമിച്ചു, കൊല്ലം സ്വദേശികൾ അറസ്റ്റിൽ

മുഖ‍്യമന്ത്രിയുടെ എഐ ഡാൻസ് വിഡിയോ മെറ്റ നീക്കം ചെയ്തത് പൊലീസിന്‍റെ ആവശ‍്യപ്രകാരം

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പര; ഇന്ത‍്യയ്ക്ക് തിരിച്ചടിയായി മിസ്റ്ററി സ്പിന്നറുടെ പരുക്ക്

സംസ്ഥാനത്ത് സെപ്റ്റംബർ 14നും വൈദ‍്യുതി നിയന്ത്രണത്തിന് സാധ‍്യതയെന്ന് കെഎസ്ഇബി