സൗരവ് ഗംഗുലി, ഡോണ ഗാംഗുലി

 
India

സമൂഹ മാധ‍്യമങ്ങളിലൂടെ അപകീർത്തി പരാമർശം; പൊലീസിനെ സമീപിച്ച് ഗാംഗുലിയുടെ ഭാര‍്യ

ശരീരാധിക്ഷേപം നടത്തിയതായും സൽപ്പേരിന് കളങ്കമുണ്ടാക്കിയെന്നും ഡോണ ഗാംഗുലി നൽകിയ പരാതിയിൽ സൂചിപ്പിക്കുന്നു

Aswin AM

കോൽക്കത്ത: സമൂഹ മാധ‍്യമങ്ങളിലൂടെ തനിക്കെതിരേ അധിക്ഷേപ പരാമർശം നടത്തിയെന്ന് ചൂണ്ടിക്കാട്ടി മുൻ ഇന്ത‍്യൻ ക്രിക്കറ്റ് ക‍്യാപ്റ്റൻ സൗരവ് ഗാംഗുലിയുടെ ഭാര‍്യ ഡോണ ഗാംഗുലി പൊലീസിനെ സമീപിച്ചു.

കോൽക്കത്ത ഫിലിം ഫെസ്റ്റിവലിൽ തന്‍റെ നൃത്ത പ്രകടനവുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക്ക് പേജിൽ അധിക്ഷേപകരമായ പോസ്റ്റുകൾ പ്രത‍്യക്ഷപ്പെട്ടതായും ഇതിനു പിന്നിൽ പ്രവർത്തിച്ചവരെ പിടികൂടണമെന്നും പരാതിയിൽ പറ‍യുന്നു. ഠാക്കൂർപുക്കൂർ പൊലീസ് സ്റ്റേഷനിൽ ഡോണ ഗാംഗുലി നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ശരീരാധിക്ഷേപം നടത്തിയതായും സൽപ്പേരിന് കളങ്കമുണ്ടാക്കിയെന്നും പരാതിയിൽ സൂചിപ്പിക്കുന്നു.

പരീക്ഷാ ക്രമക്കേടുകൾ തടയാൻ ബില്ലുമായി സർക്കാർ

മീരാബായ് ചാനുവിന് 'ഹാട്രിക്' സ്വർണം

പരീക്ഷാ പരിഷ്കരണത്തിന് ഉന്നതതല ദൗത്യസംഘം; നന്ദൻ നിലേകനി നയിക്കും

വാഷിങ്ടൺ സുന്ദറിനു പകരം പുതുമുഖം പരിഗണനയിൽ

യുഡിഎഫ് യോഗത്തിൽ മദ്യ നയം ചർച്ചയാകും