പ്രധാനമന്ത്രി നരേന്ദ്ര മോദി

 
India

‘വലിയ സ്വപ്നങ്ങൾ കാണൂ, കൂടുതൽ നവീകരിക്കൂ’; ദേശീയ ബഹിരാകാശ ദിനത്തിൽ ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ഐഎസ്ആർഒയുടെ നേട്ടങ്ങൾ രാജ്യത്തെ പുതിയ തലമുറയിലെ കുട്ടികളെയും ശാസ്ത്രജ്ഞരാകാൻ പ്രചോദിപ്പിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി

Sarath Nath MS

ന്യൂഡൽഹി: ദേശീയ ബഹിരാകാശ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ ജനങ്ങൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൂടുതൽ വലിയ സ്വപ്നങ്ങൾ കാണാനും കൂടുതൽ നവീകരണങ്ങൾ നടത്താനും പുതിയ മേഖലകളിലേക്ക് മുന്നേറാനും അദ്ദേഹം ആഹ്വാനം ചെയ്തു.

“ഹാപ്പി നാഷണൽ സ്പേസ് ഡേ! കൂടുതൽ വലിയ സ്വപ്നങ്ങൾ കാണാനും കൂടുതൽ നവീകരിക്കാനും പുതിയ അതിരുകൾ കീഴടക്കാനും നമുക്ക് ഒരുമിച്ച് മുന്നേറാം,”-എക്സിലെ കുറിപ്പിൽ പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയുടെ ബഹിരാകാശ മേഖല ആഗോളതലത്തിൽ അതിവേഗം വളരുകയാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. എൻജിനീയർമാർ, ഡിസൈനർമാർ, കോഡർമാർ, ശാസ്ത്രജ്ഞർ തുടങ്ങിയ യുവതലമുറ പുതിയ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്വകാര്യ ബഹിരാകാശ മേഖലയിലെ ഇന്ത്യൻ പ്രതിഭകൾ ആഗോളതലത്തിൽ സ്വന്തം വ്യക്തിമുദ്ര പതിപ്പിക്കുകയാണെന്നും രാജ്യത്തെ ബഹിരാകാശ മേഖല ആഗോള നിക്ഷേപകരുടെ ആകർഷണകേന്ദ്രമായി മാറിയെന്നും മോദി വ്യക്തമാക്കി. പ്രൊപ്പൽഷൻ സംവിധാനങ്ങൾ, കോംപോസിറ്റ് വസ്തുക്കൾ, റോക്കറ്റ് ഘട്ടങ്ങൾ, ഉപഗ്രഹ പ്ലാറ്റ്‌ഫോമുകൾ തുടങ്ങിയ മേഖലകളിൽ ഇന്ത്യൻ യുവാക്കൾ പുതിയ സാങ്കേതികവിദ്യകൾ വികസിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഐഎസ്ആർഒയുടെ നേട്ടങ്ങൾ രാജ്യത്തെ പുതിയ തലമുറയിലെ കുട്ടികളെയും ശാസ്ത്രജ്ഞരാകാൻ പ്രചോദിപ്പിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ഹോർമുസ് കടലിടുക്ക് യുഎസ് പ്രദേശമെന്ന് ട്രംപ്; ഭൂപടം വീണ്ടും പങ്കുവച്ചു

പൊലീസ് സ്റ്റേഷനിൽ ഇഡി കേസ് പ്രതികളുടെ ഓണാഘോഷം; വീഴ്ച പറ്റിയെന്ന് അന്വേഷണ റിപ്പോർട്ട്

വാഹനങ്ങളിലെ മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് കർശന നടപടിക്ക് നിർദേശിച്ച് ഹൈക്കോടതി

റഷ്യയുമായി വ്യാപാര-സാമ്പത്തിക സഹകരണം ശക്തമാക്കാൻ ഇന്ത്യ; ജയശങ്കറിന്‍റെ മോസ്കോ സന്ദർശനത്തിന് ഞായറാഴ്ച തുടക്കം

'ഓസീസിന്‍റെ മധുരപ്രതികാരം'; രണ്ടാം ടെസ്റ്റിൽ‌ ബംഗ്ലാദേശിനെ തകർത്ത് അനായാസ ജയം