ഉത്തരാഖണ്ഡിൽ ഭൂചലനം; റിക്റ്റർ സ്കെയിലിൽ 4.1 തീവ്രത

 
Representative Image
India

ഉത്തരാഖണ്ഡിൽ ഭൂചലനം; റിക്റ്റർ സ്കെയിലിൽ 4.1 തീവ്രത

ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല

Sarath Nath MS

ചമോലി: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ നേരിയ ഭൂചലനം. റിക്റ്റർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി. ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ബുധനാഴ്ച രാവിലെ 10.21നാണ് ഭൂചലനമുണ്ടായത്.

ജില്ലയിലെ ജ്യോതിർമഠത്തിന് സമീപം ഭൂമിക്കടിയിൽനിന്ന് 10 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. ജില്ലയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. അതേസമയം, നിലവിൽ ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.