തമിഴ്നാട്ടിൽ വിദേശികളും വോട്ട് ചെയ്തു; അന്വേഷണത്തിന് ഉത്തരവിട്ട് തെരഞ്ഞെടുപ്പു കമ്മിഷൻ

 
representative image
India

തമിഴ്നാട്ടിൽ വിദേശികളും വോട്ട് ചെയ്തു; അന്വേഷണത്തിന് ഉത്തരവിട്ട് തെരഞ്ഞെടുപ്പു കമ്മിഷൻ

10 പേരുടെ വിരലിൽ വോട്ടു രേഖപ്പെടുത്തിയതിനു സമാനമായ മഷി കണ്ടെത്തിയതാണ് ആരോപണത്തിനു കാരണം.

നീതു ചന്ദ്രൻ

ചെന്നൈ: തമിഴ്നാട് തെരഞ്ഞെടുപ്പിൽ വിദേശികൾ വോട്ടു രേഖപ്പെടുത്തിയെന്ന ആരോപണത്തിൽ അന്വേഷണം പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പു കമ്മിഷൻ. കഴിഞ്ഞ ദിവസം വിമാനത്താവളത്തിലെത്തിയ 10 പേരുടെ വിരലിൽ വോട്ടു രേഖപ്പെടുത്തിയതിനു സമാനമായ മഷി കണ്ടെത്തിയതാണ് ആരോപണത്തിനു കാരണം.

സംശയം തോന്നിയതിനെത്തുടർന്ന് വിമാനത്താവളം അധികൃതരാണ് പൊലീസിനെ വിവരമറിയിച്ചത്. പൊലീസ് പത്ത് പേരെയും അറസ്റ്റ് ചെയ്തിരുന്നു. പൊലീസിന്‍റെ റിപ്പോർട്ട് പരിഗണിച്ചാണ് തെരഞ്ഞെടുപ്പു കമ്മിഷൻ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

ചെന്നൈ, മധുര വിമാനത്താവളങ്ങളിൽ നിന്നായാണ് ഇവരെ അറസ്റ്റ് ചെയ്തത്. പത്തു പേർക്കെതിരേ 9 കുറ്റങ്ങളാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. ശ്രീലങ്ക, യുകെ, കാനഡ പൗരന്മാ‌രാണ് എല്ലാവരും. വോട്ടു ചെയ്യുന്നതിനായി വ്യാജ തിരിച്ചറിയൽ കാർഡുകൾ ഉപയോഗിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രിയെ കാണാൻ പുതിയ ക്രമീകരണം

ചിതാഭസ്മം നിമജ്ജനം ചെയ്യാൻ പോകവേ വാഹനാപകടം; 3 പേർ മരിച്ചു, 23 പേർക്ക് പരുക്ക്

മൂവാറ്റുപുഴ ജില്ല സംബന്ധിച്ച് ഇതുവരെ ചർച്ച നടന്നിട്ടില്ല: ചീഫ് വിപ്പ് അപു ജോൺ ജോസഫ്

നേപ്പാൾ പ്രളയം; മരണസംഖ്യ 903 ആയി, കണ്ടെത്താനുള്ളത് 4250 പേരെ

ഒന്നിച്ച് ഓണമുണ്ടു, പിന്നെ ജീവനെടുത്തു; യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ