സഞ്ജീവ് അറോറ

 
India

100 കോടിയുടെ കള്ളപ്പണം വെളുപ്പിക്കൽ; പഞ്ചാബ് മന്ത്രിയെ ഇഡി അറസ്റ്റു ചെയ്തു

8 മണിക്കൂർ നീണ്ട റെയിഡിന് പിന്നാലെയാണ് അറസ്റ്റ്

Namitha Mohanan

ചണ്ഡീഗഢ്: പഞ്ചാബ് മന്ത്രിയും മുതിർന്ന എഎപി നേതാവുമായ സഞ്ജീവ് അറോറ അറസ്റ്റിൽ. 8 മണിക്കൂർ നീണ്ട റെയിഡിന് പിന്നാലെ ഇഡിയാണ് സഞ്ജീവ് അറോറയെ അറസ്റ്റു ചെയ്തത്. വിദേശ വിനിമയ ചട്ട (FEMA) ലംഘനത്തിനാണ് അറസ്റ്റ്.

100 കോടിയിലധികം രൂപയുടെ വ്യാജ ജിഎസ്ടി ബില്ലുകൾ ഉപയോഗിച്ച് മൊബൈൽ ഫോണുകൾ വാങ്ങുകയും കയറ്റുമതി ചെയ്യുകയും ചെയ്തതായി കാണിച്ച് ദുബായിൽ നിന്ന് പണം ഇന്ത്യയിലേക്ക് കൊണ്ടുവന്നുവെന്നാണ് കേസ്.

ഡൽഹി, ഗുരുഗ്രാം, ചണ്ഡീഗഡ് എന്നിവിടങ്ങളിലായി അഞ്ച് സ്ഥലങ്ങളിൽ ഇഡി റെയ്ഡ് നടത്തി. അറസ്റ്റിന് ശേഷം അറോറയെ അദ്ദേഹത്തിന്‍റെ വസതിയിൽ ചോദ്യം ചെയ്തതായും ഉദ്യോഗസ്ഥർ പറയുന്നു.

അനധികൃതമായി മദ‍്യം കൈവശം വച്ചെന്ന കേസ്; ആന്‍റോ അഗസ്റ്റിന് ഉപാധികളോടെ ജാമ‍്യം

അഭിമന‍്യു വധക്കേസ്; അടച്ചിട്ട കോടതി മുറിയിൽ വിചാരണ വേണമെന്ന പ്രതികളുടെ ഹർജി കോടതി തള്ളി

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ഫൈനൽ: ഇന്ത്യക്ക് വമ്പൻ സ്കോർ, പാക്കിസ്ഥാന് വെങ്കലം

ട്രംപിന്‍റെ പുതിയ പോർമുഖം: ഇറാൻ വിമാനങ്ങൾ ഇനി പറക്കാൻ അനുവദിക്കില്ല!

സിഎംആർഎൽ-എക്സാലോജിക് കേസ്: ഇഡി നീക്കത്തിനെതിരേ ലഘുലേഖയിറക്കി പ്രതിരോധിക്കാൻ സിപിഎം