ശർക്കര നൽകിയ ഡ്രൈവറെ ആന ചവിട്ടിക്കൊന്നു; പാപ്പാനെതിരേ കേസ്

 
India

ശർക്കര നൽകിയ ഡ്രൈവറെ ആന ചവിട്ടിക്കൊന്നു; പാപ്പാനെതിരേ കേസ്

ഡ്രൈവറെ ആന ചവിട്ടിക്കൊല്ലുന്നതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

നീതു ചന്ദ്രൻ

ഇന്ദോർ: ശർക്കര നൽകുന്നതിനിടെ ഓട്ടോറിക്ഷ ഡ്രൈവറെ ആന ചവിട്ടിക്കൊന്നു. മധ്യപ്രദേശിലെ ഇന്ദോറിലാണ് സംഭവം. 49 വയസുള്ള വിജയ് ഹോൽക്കർ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ആനയുടെ പാപ്പാനെതിരേ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഡ്രൈവറെ ആന ചവിട്ടിക്കൊല്ലുന്നതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. രാജ് നഗർ പൊലീസ് സ്റ്റേഷനു മുൻപിൽ വച്ചാണ് സംഭവം. നഗരത്തിലെ ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിനായാണ് ആനയെക്കൊണ്ടു വന്നത്. നഗരത്തിലൂടെ കടന്നു പോയിരുന്ന ആനയ്ക്ക് വിജയ് ശർക്കര നൽകാൻ ശ്രമിച്ചു.

എന്നാൽ ആന തുമ്പി കൈ കൊണ്ട് വിജയെ താഴേക്ക് തള്ളിയിട്ടു. ഉടൻ തന്നെ പാപ്പാൻ ഉമേഷ് ഗോസ്വാമി ആനയുടെ തലയിൽ തോട്ടി കൊണ്ട് അടിച്ചു. അതോടെ പ്രകോപിതനായ ആന വിജയ്‌യെ തൂക്കിയെടുത്ത് താഴെയിടുകയും വയറ്റിൽ ചവിട്ടുകയുമായിരുന്നു.

വിജയ്‌യെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആനയെ നഗരത്തിൽ എത്തിച്ചത് നിയമാനുസൃതമായാണോ എന്നതിൽ അന്വേഷണം തുടരുകയാണ്. അശ്രദ്ധ മൂലം മരണത്തിനിടയാക്കി, മൃഗങ്ങളുടെ പരിചരണത്തിൽ അശ്രദ്ധ കാണിച്ചു എന്നീ ചട്ടങ്ങൾ ചുമത്തിയാണ് പാപ്പാനെതിരേ കേസെടുത്തിരിക്കുന്നത്.

മാസപ്പടിക്കേസിൽ ഇഡിയുടെ റിപ്പോർട്ടിന്മേൽ അന്വേഷണം നടത്താം; സർക്കാരിന് എജിയുടെ നിയമോപദേശം

ആസൂത്രണ ബോർഡിലെ ക്രമക്കേട്; ചോദ‍്യം ചെയ്യലിന് ഹാജരാകണമെന്ന ക്രൈംബ്രാഞ്ച് നിർദേശത്തിനെതിരേ ഹൈക്കോടതിയെ സമീപിച്ച് പിഎസ്‌സി

കേരള കോൺഗ്രസ് നേതൃയോഗത്തിൽ തമ്മിൽത്തല്ല്; പരുക്കേറ്റവർ ആശുപത്രിയിൽ

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുൻ കായിക മന്ത്രിയെ ചോദ‍്യം ചെയ്യാനൊരുങ്ങി എസ്ഐടി

കോലിയും രോഹിത്തും തിരുവനന്തപുരത്തേക്ക്; കാര‍്യവട്ടം ഏകദിനത്തിന്‍റെ മുഴുവൻ ടിക്കറ്റുകളും വിറ്റുതീർന്നു