മാലിന്യക്കൂനയിൽ ഭക്ഷണം തെരഞ്ഞ് കുട്ടിയാന, വിഡിയോ വൈറൽ

 
India

മാലിന്യക്കൂനയിൽ ഭക്ഷണം തെരയുന്ന ആന, വിഡിയോ വൈറൽ | Video

കർണാടകയിലെ മലേ മഹേശ്വര ഹിൽസിൽ നിന്നുള്ളതാണ് ദൃശ്യം

മാലിന്യക്കൂമ്പാരത്തിൽ നിന്ന് ഭക്ഷണം തെരയുന്ന ആനയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. കർണാടകയിലെ മലേ മഹേശ്വര ഹിൽസിൽ നിന്നുള്ളതാണ് ദൃശ്യം. വിഡിയോ വൈറലായതോടെ വലിയ ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

പ്ലാസ്റ്റിക് മാലിന്യങ്ങൾ കൂട്ടിയിട്ടിരിക്കുന്ന സ്ഥലത്തു നിന്ന് ഭക്ഷണം തെരയുന്ന ആനയെ ആണ് വിഡിയോയിൽ കാണുന്നത്. മാലിന്യത്തിൽ നിന്ന് എന്തോ പെറുക്കി എടുത്ത് ആന കഴിക്കുന്നതും വിഡിയോയിലുണ്ട്. മനുഷ്യരുണ്ടാക്കുന്ന മാലിന്യം വന്യജീവികളെ എങ്ങനെയാണ് ദോഷകരമായി ബാധിക്കുന്നത് എന്നതിന്‍റെ ഉദാഹരണമാണ് ഇത് എന്നാണ് വിമർശനം. ആന പ്ലാസ്റ്റിക് കഴിക്കുന്നതിലൂടെ ഉണ്ടാകാനിടയുള്ള ആരോഗ്യ പ്രശ്നങ്ങളേക്കുറിച്ചും ആളുകൾ ആശങ്കപങ്കുവയ്ക്കുന്നുണ്ട്.

പ്രമുഖ തീർഥാടനകേന്ദ്രമായ മലേ മഹേശ്വര സ്വാമി ക്ഷേത്രം കാടിനുള്ളിലാണ് സ്ഥിതി ചെയ്യുന്നത്. കാവേരി വൈൽ ലൈഫ് സാങ്ച്വറിയും ബിലിഗിരിരങ്കന സ്വാമി ടൈഗർ റിസർവും ഈ ക്ഷേത്രത്തിന് സമീപമാണ് സ്ഥിതി ചെയ്യുന്നത്. വാരാന്ത്യത്തിൽ ആയിരക്കണക്കിന് പേരാണ് മലേ മഹേശ്വര സ്വാമി ക്ഷേത്രം സന്ദർശിക്കാനെത്തുന്നത്. ഇതിൽ നിന്നാണ് ഇത്ര അധികം മാലിന്യം ഇവിടെയുണ്ടായത്. കാടുമായി ചേർന്നു കിടക്കുന്ന സ്ഥലമായിട്ടും അധികൃതർ മാലിന്യ സംസ്കരണത്തിൽ ശ്രദ്ധിക്കാത്തത് വലിയ വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്.

പരാതി വ്യാപകമാകുന്നു; മെഡിസെപ്പ് പദ്ധതി പരിഷ്കരിക്കാൻ സംസ്ഥാന സർക്കാർ

എല്ലാ ബ്രാൻഡുകളും പ്രദർശിപ്പിക്കണം; സർക്കുലറുമായി ബിവ്റെജസ് കോർപ്പറേഷൻ

മേഘാലയയിൽ 3 മാസത്തിനിടെ 574 പുതിയ എച്ച്ഐവി ബാധിതർ; 52 ശതമാനവും കാഷ്വൽ സെക്സ് വഴി

അന്താരാഷ്ട്ര നിക്ഷേപ തർക്കത്തിൽ ഡി.വൈ. ചന്ദ്രചൂഡിനെ ആര്‍ബിട്രേറ്ററായി നിയമിച്ച് റഷ്യ

''കരുത്തനായിരിക്കൂ ലിയോ''; പിതാവിന്‍റെ വിയോഗത്തിൽ മെസിയെ ആശ്വസിപ്പിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ