.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
'എല്ലാവരോടും ക്ഷമിക്ക്, സമാധാനത്തോടെ പോകൂ', ദയാവധം കാത്തുകിടക്കുന്ന ഹരീഷ് റാണയോട് വിട പറഞ്ഞ് കുടുംബം | വിഡിയോ
ദയാവധം അനുവദിച്ച ഹരീഷ് റാണയ്ക്ക് കുടുംബം നൽകിയ ഹൃദയഭേദകമായ യാത്ര അയപ്പിന്‍റെ വിഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഡൽഹി എയിംസിന്‍റെ പാലിയേറ്റീവ് കെയറിലേക്ക് മാറ്റുന്നതിനു മുൻപായി ഹരീഷിനോട് കുടുംബം വിട പറയുന്നതാണ് വിഡിയോയിലുള്ളത്.
ഹരീഷിന്‍റെ നെറ്റിയിൽ തടവിക്കൊണ്ട് ചിരിച്ചുകൊണ്ട് വിട പറയുന്ന ആത്മീയ ഗുരുവിനേയും വിഡിയോയിൽ കാണാം. എല്ലാവരോടും ക്ഷമിക്കണം, എല്ലാവരോടും ക്ഷമ ചോദിക്കണം. സമാധാനമായി പോകൂ. എന്നാണ് ബ്രഹ്മ കുമാരി ലൗലി എന്ന അത്മീയ ഗുരു പറയുന്നത്. ഇവരെ നോക്കി ഹരീഷ് കണ്ണ് ചിമ്മുന്നതും ഉമിനീര് ഇറക്കുന്നതും വിഡിയോയിൽ കാണാം. ഹരീഷിന്‍റെ അമ്മയും വിഡിയോയിലുണ്ട്.
ഗാസിയാബാദിലെ ബ്രഹ്മ കുമാരി സെന്‍ററിലെ പ്രഭു മിലൻ ഭവനുമായി ബന്ധപ്പെട്ടാണ് കുമാരി ലൗലി പ്രവർത്തിക്കുന്നത്. സ്ത്രീകൾ നയിക്കുന്ന ആത്മീയ സംഘടനയായ ബ്രഹ്മ കുമാരി പ്രസ്ഥാനവുമായി ഹരീഷ് റാണയുടെ കുടുംബത്തിന് അടുത്ത ബന്ധമുണ്ട്.
32 വയസുകാരനായ ഹരീഷ് റാണ 13 വർഷമായി കോമയിലാണ്. ഹോസ്റ്റലിന്‍റെ നാലാം നിലയിൽ നിന്ന് വീണ് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റതിനെ തുടർന്നാണ് കോമയിലാവുന്നത്. സംസാരിക്കാനോ ഭക്ഷണം കഴിക്കാനോ കഴിയാത്ത അവസ്ഥയിലാണ് ഹരീഷ്. കടുത്ത വേദനയിലൂടെയാണ് യുവാവ് കടന്നുപോകുന്നത്. ഹരീഷിന്‍റെ ആരോഗ്യ നില മെച്ചപ്പെടില്ലെന്ന ഡോക്‌ടർമാർ വ്യക്തമാക്കിയതോടൊണ് സുപ്രീംകോടതി ഹരീഷ് റാണയ്ക്ക് ദയാവധം അനുവദിച്ചത്. ഡൽഹി എയിംസിൽ വച്ച് അടുത്ത ആഴ്ച ദയാവധം നടത്തും.