എൻജിൻ തകരാർ; ഗോവ-ഡൽഹി വിമാനം തിരിച്ചറക്കി

 

file image

India

എൻജിൻ തകരാർ; ഗോവ-ഡൽഹി വിമാനം തിരിച്ചിറക്കി

ടേക്ക് ഓഫ് ചെയ്ത് 30 മിനിട്ടിന് ശേഷമാണ് പനാജി അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിരിച്ചിറക്കിയത്

Sarath Nath MS

പനാജി: ഗോവയിൽ നിന്ന് ഡൽഹിയിലേക്ക് പോയ ഇൻഡിഗോ വിമാനം എൻജിൻ തകരാറിനെ തുടർന്ന് അടിയന്തരമായി തിരിച്ചിറക്കി. ടേക്ക് ഓഫ് ചെയ്ത് 30 മിനിട്ടിന് ശേഷമാണ് പനാജി അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിരിച്ചിറക്കിയത്. ചൊവ്വാഴ്ചയാണ് സംഭവം.

സംഭവസമയം 229 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇവരെല്ലാം സുരക്ഷിതരാണ്. രാവിലെ 9.16നാണ് വിമാനം പുറപ്പെട്ടത്. എന്നാൽ പിന്നാലെ ഒരു എൻജിനിന് തകരാർ ഉണ്ടായതായി കണ്ടെത്തുകയായിരുന്നു. തുടർന്ന് എയർ ട്രാഫിക് കൺട്രോളിനെ വിവരമറിയിക്കുകയും 9.51ഓടെ സുരക്ഷിതമായി ലാൻഡ് ചെയ്യുകയുമായിരുന്നു. ടേക്ക് ഓഫിന് പിന്നാലെ സാങ്കേതിക തകരാർ ഉണ്ടായതായി ഇൻ‌ഡിഗോ വക്താവ് പ്രസ്താവനയിൽ അറിയിച്ചു. യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ അനുബന്ധ സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയെന്നും വിമാനക്കമ്പനി വ്യക്തമാക്കി.

യുക്രെയ്നിൽ റഷ്യൻ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു; മരിച്ചവരിൽ ഇന്ത്യക്കാരനും

സൈനിക താവളത്തിൽ വൻ കവർച്ച; എകെ 203 അടക്കം 12 തോക്കുകളും വെടിയുണ്ടകളും മോഷണം പോയി

പുസ്തകം കൊണ്ടുവരാൻ മറന്നതിന് അധ്യാപിക വെയിലത്ത് നിർത്തിയ 10 വയസുകാരി മരിച്ചു

സിജെപി മാർച്ച്; ഡൽഹിയിൽ സുരക്ഷ ശക്തമാക്കി

സസ്പെൻഷനിലുള്ള എഡിജിപി എം.ആർ. അജിത് കുമാറിന് വർ‌ക്കല പൊലീസ് സ്റ്റേഷന്‍റെ മേൽനോട്ട ചുമതല