പ്രതിഷേധത്തിൽ നിന്നും
ഇംഫാൽ: 2023ൽ മണിപ്പുരിൽ നടന്ന വംശീയ കലാപത്തെത്തുടർന്ന് ഭവനരഹിതരായവർ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പുനരധിവാസം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഞായറാഴ്ച ഇംഫാലിൽ പ്രതിഷേധം നടത്തി. അപെക്സ് കമ്മിറ്റി ഓഫ് മെയ്തെയ് ഐഡിപിഎസ് നടത്തിയ പ്രതിഷേധത്തിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു.
ദുരിതാശ്വാസ ക്യംപുകളിൽ കഴിയേണ്ട, വീടുകളിലേക്ക് മടങ്ങാൻ അനുവദിക്കൂ എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങൾ എഴുതിയ ബാനറുകളും കൈയിലേന്തിയായിരുന്നു അവരുടെ പ്രതിഷേധം. കാങ്പോക്പി ജില്ലയിൽ അടക്കം നിലവിൽ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്നുണ്ട്. അതേസമയം, 306 പേർക്കാണ് മണിപ്പുർ കലാപത്തിൽ ജീവൻ നഷ്ടമായത്.
2026 ഓഗസ്റ്റ് 31ലെ കണക്ക് പ്രകാരം 49 പേരെ കണ്ടെത്താനായിട്ടില്ല. 60,000ത്തിലേറെ പേർ കലാപത്തെത്തുടർന്ന് പലായനം ചെയ്യ്തെന്നാണ് മണിപ്പുർ ആഭ്യന്തര മന്ത്രി ഗോവിന്ദാസ് കൊന്തൗജം പറയുന്നത്. അസ്വാഭാവിക കാരണങ്ങളാൽ ദുരിതാശ്വാസ ക്യാംപുകളിൽ നൂറിലധികം പേർ മരണപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ. ഇതിൽ 8 പേർ ആത്മഹത്യ ചെയ്തതാണെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.