സ്വയം തൊഴിൽ ചെയ്യുന്നവർക്കും അസംഘടിത മേഖലയിലെ തൊഴിലാളികൾക്കും പിഎഫ് നൽകാൻ ആലോചന; ചട്ടക്കൂടിൽ മാറ്റം വരുത്താൻ ഇപിഎഫ്

 
India

സ്വയം തൊഴിൽ ചെയ്യുന്നവർക്കും അസംഘടിത മേഖലയിലെ തൊഴിലാളികൾക്കും പിഎഫ് നൽകാൻ ആലോചന; ചട്ടക്കൂടിൽ മാറ്റം വരുത്താൻ ഇപിഎഫ്

രണ്ടര ലക്ഷം രൂപ വരെയുള്ള വാര്‍ഷിക സംഭാവനയ്ക്ക് പൂര്‍ണ ഇളവ് ലഭിക്കും

Namitha Mohanan

ന്യൂഡൽഹി: സ്വയം തൊഴിൽ ചെയ്യുന്നവർക്കും അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് പിഎഫ് ആനുകൂല്യങ്ങൾ നടപ്പാക്കാൻ ആലോചന. സാമൂഹിക സുരക്ഷ നൽകുന്നതിനുള്ള ചട്ടക്കൂട് തയാറാക്കുന്നത് പരിഗണനയിലുണ്ടെന്ന് ഇപിഎഫ് ഉദ്യോഗസ്ഥർ അറിയിച്ചു.

അസംഘടിത മേഖലയിലുള്ളവർ, ഗിഗ് തൊഴിലാളികള്‍, സ്വയം തൊഴിൽ ചെയ്യുന്നവർ എന്നിവർ‌ക്കെല്ലാം വിരമിക്കൽ സമ്പാദ്യം ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. നിലവിലെ ഇപിഎഫ്ഒ മാതൃകയിലാണ് സമാഹരണ ഘട്ടം രൂപകൽപ്പന ചെയ്തിരിക്കുന്നത്. പുതിയ ആളുകൾ‌ക്ക് ദിവസേനയോ വാർ‌ഷികമായോ സംഭാവന നൽകാനുള്ള സൗകര്യം ഒരുക്കും. പുതിയ ചട്ടക്കൂടിനായി വിവിധ രാജ്യങ്ങളില്‍ പരീക്ഷിച്ച മോഡലുകളാണ് ഇപിഎഫ്ഒ പരിഗണിക്കുന്നത്.

പ്രാരംഭഘട്ട പ്രവര്‍ത്തനങ്ങൾ ആരംഭിച്ചു. രണ്ടര ലക്ഷം രൂപ വരെയുള്ള വാര്‍ഷിക സംഭാവനയ്ക്ക് പൂര്‍ണ ഇളവ് ലഭിക്കും. ഇത് നികുതിയില്‍ നിന്ന് ഒഴിവാക്കപ്പെടുമെന്നുമാണ് റിപ്പോര്‍ട്ട്.

ഉപതെരഞ്ഞെടുപ്പ് ഒക്റ്റോബർ 6ന്; തമിഴ്നാടും പശ്ചിമ ബംഗാളും പുതുച്ചേരിയും വിധിയെഴുതും

"ദുർഗാപൂജയിൽ ഭക്തർ കഴിക്കുന്ന പ്രസാദം ഇറച്ചിയാണ്"; മാംസാഹാരം ശാക്തേയ ഹിന്ദുത്വ ത്തിന്‍റെ ഭാഗമെന്ന് സഞ്ജീവ് സന്യാൽ

കെട്ടിടം പൊളിക്കുന്നതിനിടെ സ്ലാബ് ഇടിഞ്ഞുവീണു; കോതമംഗലം സ്വദേശികൾക്ക് ദാരുണാന്ത്യം

ചാലക്കുടിയിൽ നഴ്സ് പൊള്ളലേറ്റ് മരിച്ച നിലയിൽ

കസ്തൂരി രംഗൻ റിപ്പോർട്ട് ഇതേ രൂപത്തിൽ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് കർണാടക മന്ത്രി