ഇവി ബാറ്ററി ചാർജിങ്ങിനിടെ പൊട്ടിത്തെറി; നോയ്ഡയിൽ വൻ തീപിടിത്തം, 2 മരണം|Video

 
India

ഇവി ബാറ്ററി ചാർജിങ്ങിനിടെ പൊട്ടിത്തെറി; നോയ്ഡയിൽ വൻ തീപിടിത്തം, 2 മരണം|Video

തീ പെട്രോൾ വാഹനങ്ങളിലേക്ക് പടർന്നത് പൊട്ടിത്തെറിക്ക് ഇടയാക്കി.

നീതു ചന്ദ്രൻ

നോയ്ഡ: നോയ്ഡ മാമുറയിലെ പാർപ്പിട സമുച്ചയത്തിൽ ഉണ്ടായ തീ പിടിത്തത്തിൽ രണ്ട് പേർ മരിച്ചു. കെട്ടിടത്തിൽ ഉണ്ടായിരുന്ന നൂറോളം പേരെ രക്ഷപെടുത്തിയതായാണ് റിപ്പോർട്ട്. ഫയർ ഫോഴ്സ് സ്ഥലത്തെത്തി തീ അണച്ചു. കെട്ടിടത്തിന്‍റെ പാർക്കിങ് ഏരിയയിൽ ഉണ്ടായിരുന്ന നിരവധി വാഹനങ്ങൾ കത്തി നശിച്ചിട്ടുണ്ട്.

താഴത്തെ നിലയിൽ ഇലക്‌ട്രിക് സ്കൂട്ടർ ചാർജ് ചെയ്യുന്നതിനിടെയുണ്ടായ പൊട്ടിത്തെറിയാണ് വൻ തീപിടിത്തത്തിന് കാരണമായത്. തീ പെട്രോൾ വാഹനങ്ങളിലേക്ക് പടർന്നത് പൊട്ടിത്തെറിക്ക് ഇടയാക്കി.

തീ പടർന്നതിനെ തുടർന്നുണ്ടായ പുക ശ്വസിച്ച് നിരവധി പേർക്ക് ദേഹാസ്വസ്ഥ്യമുണ്ടായതായും ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പൊലീസ് വ്യക്തമാക്കി. പരുക്കേറ്റവർക്ക് ശരിയായ ചികിത്സ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശം നൽകിയിട്ടുണ്ട്.

ചൂടിന് ആശ്വാസമായി മഴയെത്തുന്നു; വിവിധ ജില്ലകളിൽ കാലാവസ്ഥാ വകുപ്പിന്‍റെ യെലോ അലർട്ട്

മാണി സി. കാപ്പന് ആശ്വാസം; ജാമ്യമില്ലാ അറസ്റ്റ് വാറന്‍റ് പിന്‍വലിച്ച് കോടതി

മുഴുവൻ സമയ കെപിസിസി അധ‍്യക്ഷനെ വേണം; രാഹുൽ ഗാന്ധിയോട് ആവശ‍്യം ഉന്നയിച്ച് വി.ഡി. സതീശൻ

പ്രവാസികൾക്ക് നിർഭയമായി മക്കളെ നാട്ടിലേക്ക് അയക്കാം: സ്കൂൾ - കോളെജുകൾ ലഹരിവിമുക്തമെന്ന് മന്ത്രി രമേശ് ചെന്നിത്തല | Video

സെപ്റ്റംബർ 11ന് വിചാരണയ്‌ക്ക് ഹാജരാകണം; അഗസ്റ്റിൻ സഹോദരങ്ങൾ പ്രതികളായ മുട്ടിൽ മരം മുറി കേസിൽ കോടതി