ഗ്യാനേന്ദ്ര കുമാർ ഗംഗ്‌വാർ

 
India

പരീക്ഷാ ക്രമക്കേട്; കർണാടകത്തിൽ ഐഎഎസ് ഉദ്യോഗസ്ഥൻ കസ്റ്റഡിയിൽ

കെപിഎസ്‌സിയിൽ പരീക്ഷാ കൺട്രോളറുടെ ചുമതല വഹിച്ചിരുന്ന ഗ്യാനേന്ദ്ര കുമാർ ഗംഗ്‌വാറിനെയാണ് കസ്റ്റഡിയിലെടുത്തത്

Sarath Nath MS

ബെംഗളൂരു: കർണാടക പബ്ലിക് സർവീസ് കമ്മിഷൻ (കെപിഎസ്‌സി) പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ ഐഎഎസ് ഉദ്യോഗസ്ഥനെ സിഐഡി കസ്റ്റഡിയിലെടുത്തു. കെപിഎസ്‌സിയിൽ പരീക്ഷാ കൺട്രോളറുടെ ചുമതല വഹിച്ചിരുന്ന ഗ്യാനേന്ദ്ര കുമാർ ഗംഗ്‌വാറിനെയാണ് കസ്റ്റഡിയിലെടുത്തത്.

കെപിഎസ്‌സി നടത്തിയ വെറ്ററിനറി ഓഫീസർമാരുടെ പരീക്ഷയിൽ വ്യാപക ക്രമക്കേടുകൾ നടന്നതായി ആരോപണമുയർന്നിരുന്നു. 2024 ഫെബ്രുവരി മുതൽ 2026 മാർച്ച് വരെയാണ് ഗംഗ്‌വാർ പരീക്ഷാ കൺട്രോളറുടെ ചുമതല വഹിച്ചിരുന്നത്. ഇക്കാലയളവിലാണ് ക്രമക്കേടുകൾ നടന്നുവെന്ന ആരോപണം. അന്വേഷണവുമായി സഹകരിക്കാത്തതിനെ തുടർന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. വൈകാതെ ഗംഗ്‌വാറിനെ കോടതിയിൽ ഹാജരാക്കി തുടരന്വേഷണത്തിനുവേണ്ടി കസ്റ്റഡി തുടരാൻ അനുമതി തേടുമെന്നാണ് വിവരം.

2016 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ഗംഗ്‌വാർ നിലവിൽ വ്യവസായ വകുപ്പിൽ ഡയറക്റ്ററുടെ ചുമതല വഹിക്കുകയാണ്. കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റും (ഇഡി) അന്വേഷണം നടത്തിയിരുന്നു. എന്നാൽ‌ ഇഡി ഉദ്യോഗസ്ഥർ റെയ്ഡ് നടത്താൻ എത്തിയപ്പോൾ ഇയാൾ സ്ഥലത്തുണ്ടായിരുന്നില്ല. ഇതിനു വിശദീകരണവുമായി ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാർഗെ രംഗത്തുവരികയും ചെയ്തിരുന്നു. കുടുംബത്തിലെ അടിയന്തര ആവശ്യത്തിൽ പങ്കെടുക്കാനായി ഗംഗ്‌വാർ സ്വദേശമായ ഉത്തർപ്രദേശിലേക്ക് പോയെന്നായിരുന്നു ആഭ്യന്തരമന്ത്രിയുടെ വിശദീകരണം.

പോൺ ആപ്പുകളും ടോർ നെറ്റ്‌വർക്കും; കശ്മീരിൽ ഭീകരരുടെ പുതിയ ആശയവിനിമയ തന്ത്രം

പ്രളയം; നേപ്പാളിന് 68.5 ടൺ ദുരിതാശ്വാസ സാമഗ്രികൾ നൽകി ഇന്ത്യ

പഞ്ചാബിൽ ആം ആദ്മി പാർട്ടി നേതാവിനെ വെടിവച്ചു കൊന്നു

വിവാഹം മുടങ്ങി; മുൻ പ്രതിശ്രുത വധുവിനും സഹോദരിക്കും നേരെ ആസിഡ് ആക്രമണം നടത്തി യുവാവ്

കോൽക്കത്തയിൽ മെസിയെ കാണാൻ ടിക്കറ്റെടുത്ത 33,000 പേർക്ക് പണം തിരിച്ചു നൽകുമെന്ന് പശ്ചിമ ബംഗാൾ മുഖ‍്യമന്ത്രി