പരുത്തി ഇറക്കുമതിയിൽ ഇളവ് തുടരും; ഡിസംബർ 31 വരെ തീരുവ ചുമത്തില്ല

 
India

പരുത്തി ഇറക്കുമതിയിൽ ഇളവ് തുടരും; ഡിസംബർ 31 വരെ തീരുവ ചുമത്തില്ല

2026 ഒക്റ്റോബർ 31 വരെ തീരുവയുണ്ടായിരിക്കില്ലെന്നായിരുന്നു ആദ്യ ഉത്തരവ്.

നീതു ചന്ദ്രൻ

ന്യൂഡൽഹി: തീരുവയില്ലാതെ പരുത്തി ഇറക്കുമതി ചെയ്യുന്നതിനുള്ള സമയപരിധി ഡിസംബർ 31 വരെ നീട്ടി കേന്ദ്ര സർക്കാർ. ആഭ്യന്തര മേഖലയിൽ പരുത്തി ലഭ്യത ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് നടപടി. പരുത്തിയുടെ കസ്റ്റംസ് തീരുവ പൂർണമായും ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ മേയിലാണ് സർക്കാർ പുറത്തു വിട്ടത്. അഞ്ച് മാസം എന്ന കണക്കിൽ 2026 ഒക്റ്റോബർ 31 വരെ തീരുവയുണ്ടായിരിക്കില്ലെന്നായിരുന്നു ആദ്യ ഉത്തരവ്.

ആഭ്യന്തര കർഷകരുടെ താത്പര്യം കുറയാതിരിക്കുന്നതിനും ഉത്പാദന ചെലവ് കുറയ്ക്കുന്നതിനും വേണ്ടിയാണ് തീരുവ ഇളവിന്‍റെ സമയം ദീർഘിപ്പിച്ചിരിക്കുന്നതെന്ന് ധനകാര്യ മന്ത്രാലയം വ്യക്തമാക്കി.

ആഭ്യന്തര വസ്ത്ര വിപണിയിൽ ഈ തീരുമാനം നല്ല രീതിയിൽ പ്രതിഫലിച്ചേക്കും. ചെറുകിട-ഇടത്തരം കച്ചവടക്കാർക്ക് വിപണിയിൽ പരുത്തി വേണ്ടത്ര ലഭ്യമാകുന്നത് ഗുണപ്രദമായിരിക്കുമെന്നാണ് പ്രതീക്ഷ.