ഝാർഖണ്ഡിലെ സ്റ്റീൽ പ്ലാന്‍റിൽ സ്ഫോടനം

 

Representative image

India

ഝാർഖണ്ഡിലെ സ്റ്റീൽ പ്ലാന്‍റിൽ സ്ഫോടനം; ഒൻപത് പേർക്ക് പരുക്ക്

സ്ഫോടനത്തെ തുടർന്ന് ചൂടുള്ള ലോഹം തെറിച്ചാണ് തൊഴിലാളികൾക്ക് പൊള്ളലേറ്റത്

Sarath Nath MS

റാംഗഢ്: ഝാർഖണ്ഡിലെ റാംഗഢ് ജില്ലയിൽ സ്വകാര്യ സ്റ്റീൽ പ്ലാന്‍റിലെ ഫർണസ് ചേംബറിലുണ്ടായ സ്ഫോടനത്തിൽ ഒൻപത് തൊഴിലാളികൾക്ക് പരുക്കേറ്റു. ഞായറാഴ്ച ഉച്ചയ്ക്ക് മുർപ ഗ്രാമത്തിലെ പ്ലാന്‍റിലാണ് സംഭവം.

പരുക്കേറ്റവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. ഇവരെ റാഞ്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സ്ഫോടനത്തെ തുടർന്ന് ചൂടുള്ള ലോഹം തെറിച്ചാണ് തൊഴിലാളികൾക്ക് പൊള്ളലേറ്റത്. സംഭവത്തിൽ അന്വേഷണം നടത്തി എത്രയും വേഗം റിപ്പോർട്ട് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ചീഫ് ഫാക്റ്ററി ഇൻസ്‌പെക്റ്റർ മനീഷ് സിൻഹ പറഞ്ഞു.

യുപിഐ ഇടപാടിന് ഫീസ്: കേന്ദ്രത്തോട് വിശദീകരണം തേടി സുപ്രീം കോടതി

ഉപരാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് ബൈക്ക് ഓടിച്ചുകയറ്റി, തിരുവനന്തപുരത്ത് രണ്ടുപേർ അറസ്റ്റിൽ

സാമ്പത്തിക ക്രമക്കേട്; ബോളിവുഡ് നടി രാകുൽ പ്രീത് സിങ്ങുമായി ബന്ധപ്പെട്ട 12 ഇടങ്ങളിൽ ആദായനികുതി റെയ്ഡ്

മെസിയുടെ പേരിൽ നടന്ന തട്ടിപ്പ്; ആന്‍റോ അഗസ്റ്റിന്‍റെ മുൻ‌കൂർ ജാമ്യപേക്ഷ തീർപ്പാക്കി

കണ്ണൂർ വിമാനത്താവളത്തിൽ പൈലറ്റ് പരിശീലന കേന്ദ്രം സ്ഥാപിക്കും: മുഖ്യമന്ത്രി വി.ഡി. സതീശൻ