രാഹുൽ ഗാന്ധി

 
India

രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ച് ഇൻസ്റ്റഗ്രാം പോസ്റ്റ്; 3 അക്കൗണ്ടുകൾക്കെതിരേ കേസ്

കർണാടക കോൺഗ്രസ് പ്രദേശ് കമ്മിറ്റി അംഗത്തിന്‍റെ പരാതിയിൽ ബെംഗളൂരു സൈബർ പൊലീസാണ് കേസെടുത്തത്

Aswin AM

ബെംഗളൂരു: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള വിഡിയോ പങ്കുവച്ചതിന് മൂന്ന് ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്തു.

കർണാടക കോൺഗ്രസ് പ്രദേശ് കമ്മിറ്റി അംഗത്തിന്‍റെ പരാതിയിൽ ബെംഗളൂരു സൈബർ പൊലീസാണ് കേസെടുത്തത്. അക്കൗണ്ട് ഉടമകളെ കണ്ടെത്താൻ പൊലീസ് അന്വേഷണമാരംഭിച്ചു. രാഹുൽ ഗാന്ധിയുടെ പ്രശസ്തിയും പ്രതിച്ഛായയും കളങ്കപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതായിരുന്നു പോസ്റ്റിന്‍റെ ഉള്ളടക്കമെന്നാണ് പരാതിക്കാരൻ ഉന്നയിക്കുന്നത്.

'ground reality india' എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ‌ 30 സെക്കൻഡ് ദൈർഘ‍്യമുള്ള വിഡിയോ ജൂലൈ 16ന് പോസ്റ്റ് ചെയ്തതായും രാഹുൽ ഗാന്ധിയെ അപമാനിക്കുന്നതും ലൈംഗികമായി അധിക്ഷേപിക്കുന്നതുമായ പരാമർശങ്ങൾ വിഡിയോയിൽ ഉണ്ടായിരുന്നതായുമാണ് പരാതിയിൽ പറയുന്നത്.

ആളുകളെ പ്രകോപിപ്പിക്കാനും പ്രതിപക്ഷ നേതാവിന്‍റെ അന്തസിന് കോട്ടം വരുത്താനും വേണ്ടി മനപൂർവമാണ് ഇങ്ങനെയൊരു പോസ്റ്റ് പങ്കുവച്ചതെന്നുമാണ് പരാതിക്കാരന്‍റെ ആരോപണം. പ്രതിപക്ഷ പാർട്ടി മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്നായിരുന്നു വിഡിയോയുടെ അടിക്കുറിപ്പ്.

ഇതുകൂടാതെ raashtravaadhi2, manvithamanojsamanvi എന്നീ അക്കൗണ്ടുകൾക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്. കൂടുതൽ ആളുകൾ ഇതിനു പിന്നിലുണ്ടോയെന്നും അന്വേഷണത്തിന്‍റെ അടിസ്ഥാനത്തിൽ നിയമപരമായ നടപടി സ്വീകരിക്കുമെന്നും സൈബർ പൊലീസ് ഇൻസ്പെക്റ്റർ ജി. സുരേഷ് വ‍്യക്തമാക്കി.

അനധികൃത സ്വത്ത് സമ്പാദനം: ടോമിൻ ജെ. തച്ചങ്കരിക്ക് നാല് വർഷം തടവ്, 30 ലക്ഷം രൂപ പിഴ

76ാം വയസിലും ഫിറ്റായി തുടരാൻ സഹായിക്കുന്ന മോദിയുടെ ഭക്ഷണശീലം; മുരിങ്ങയില പറോട്ട മുതൽ കർശന ഉപവാസം വരെ

കേരള സർക്കാരിൽ നിന്ന് മുൻപ് ഇല്ലാത്ത വിധം സഹായം ലഭിക്കുന്നു; യുഡിഎഫ് സർക്കാരിനെ പ്രശംസിച്ച് സുരേഷ് ഗോപി

യുകെ സന്ദർശനം പൂർത്തിയാക്കി തിരിച്ചെത്തി വിജയ്; തമിഴ്നാടിന് 15,300 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനങ്ങൾ

അനധികൃത സ്വത്ത് സമ്പാദന കേസ്; മുൻ ഡിജിപി ടോമിൻ തച്ചങ്കരി കുറ്റക്കാരൻ