പ്രതീകാത്മക ചിത്രം

 
India

ഡൽഹിയിൽ മെട്രൊ സ്റ്റേഷന് സമീപം തീപിടിത്തം

പടിഞ്ഞാറൻ ഡൽഹിയിൽ ഞായറാഴ്ച പുലർച്ചെ 3.24ഓടെയാണ് സംഭവം

Sarath Nath MS

ന്യൂഡൽഹി: ഡൽഹിയിലെ രാജധാനി മെട്രോ സ്റ്റേഷന് സമീപമുള്ള തടി ഗോഡൗണിൽ വൻ തീപിടിത്തം. ആളപായമില്ല. പടിഞ്ഞാറൻ ഡൽഹിയിൽ ഞായറാഴ്ച പുലർച്ചെ 3.24ഓടെയാണ് സംഭവം.

അസാം ടിംബർ മാർക്കറ്റിലെ ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. ബഹുനില കെട്ടിടത്തിന്‍റെ ബേസ്മെന്‍റിലാണ് ഗോഡൗൺ പ്രവർത്തിച്ചിരുന്നത്. വിവരമറിഞ്ഞ് 25 അഗ്നിരക്ഷാ സേന യൂണിറ്റുകളെത്തി. തുടർന്ന് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ രാവിലെ 6.30ഓടെ തീ നിയന്ത്രണവിധേയമാക്കി.

ഗ്യാസ് പൈപ്പ്‌ലൈൻ ചോർച്ച; മഹാരാഷ്ട്രയിൽ സമൃദ്ധി എക്സ്പ്രസ് വേയിൽ ഗതാഗത നിയന്ത്രണം

ഇന്ത്യൻ പ്രവാസികൾ ജോലി ചെയ്യുന്ന രാജ്യത്തോട് വിശ്വസ്തരായിരിക്കണം: മോഹൻ ഭാഗവത്

യുഎസിൽ വെടിവയ്പ്പ്; പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു, ഒരാൾക്ക് പരുക്ക്

നേപ്പാളിലെ മിന്നൽ പ്രളയം; മരണസംഖ്യ 734 ആ‍യി ഉയർന്നു, 2500 പേരെ ഇനിയും കണ്ടെത്താനായില്ല

"വി. കുഞ്ഞിക്കൃഷ്ണൻ പാർട്ടി വിരുദ്ധരുടെ കൈയിലെ കോടാലിയായി, വഴിതെറ്റിപ്പോയവർ തിരിച്ചുവരണം": പിണറായി വിജയൻ