accident 
India

നിയന്ത്രണം വിട്ട കാർ തടാകത്തിലേക്ക് മറിഞ്ഞു; 5 യുവാക്കൾ മരിച്ചു

യുവാക്കൾ മദ്യലഹരിയിൽ ആയിരുന്നുവെന്നാണ് പ്രാഥമിക കണ്ടെത്തൽ.

നീതു ചന്ദ്രൻ

ഹൈദരാബാദ്: തെലങ്കാനയിൽ നിയന്ത്രണം വിട്ട കാർ തടാകത്തിലേക്ക് മറിഞ്ഞ് 5 യുവാക്കൾ മരിച്ചു. ഒരാൾക്ക് പരുക്കേറ്റിട്ടുണ്ട്. ജലാൽപുരിലെ യാദാദ്രി ഭുവനാഗിരി ജില്ലയിലാണ് അപകടമുണ്ടായത്. മരിച്ചവർ എല്ലാം എൽബി നഗർ ആർടിസി കോളനിയിലെ താമസക്കാരാണ്.

യുവാക്കൾ മദ്യലഹരിയിൽ ആയിരുന്നുവെന്നാണ് പ്രാഥമിക കണ്ടെത്തൽ. അമിത വേഗത്തിൽ സഞ്ചരിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് തടാകത്തിലേക്ക് മറിയുകയായിരുന്നു. വംശി(23), ദിഗ്നേഷ്(21), ഹർഷ(21), ബാലു (19), വിനയ്(21) എന്നിവരാണ് മരിച്ചത്. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

വിയോജിപ്പുകൾ തർക്കങ്ങളിലേക്ക് പോകരുത്; ബ്രിക്സ് ഉച്ചകോടിക്കിടെ മോദി- ഷി കൂടിക്കാഴ്ച

"ചിലർക്ക് ചൊറിച്ചിലാണ്"; പുതിയ വൈദ്യുതി നയം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി

വൈദ്യുതി ഉപയോഗം കുത്തനെ ഉയര്‍ന്നു‌; പ്രതിസന്ധി രൂക്ഷം

തമിഴ്നാട് വെള്ളം നൽകുന്നില്ല; യുഡിഎഫ് സർക്കാർ പരാജയമെന്ന് മുൻ വൈദ്യുതി മന്ത്രി

'കള്ളി'നെ നിരീക്ഷിക്കാൻ പുതിയ സംവിധാനം; ആപ്പുമായി എക്സൈസ് വകുപ്പ്