പ്രതീകാത്മക ചിത്രം

 

representative image

India

ആന്ധ്രയിൽ ഗോദാവരി നദിയിൽ മീൻപിടിത്തത്തിനിടെ 5 പേർ മുങ്ങി മരിച്ചു

നദിയിലെ ജലനിരപ്പ് കുറവായിരുന്നെങ്കിലും സാഹസികമായി കൂടുതൽ ആഴമുള്ള ഭാഗത്തേക്ക് പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം

Sarath Nath MS

അമരാവതി: ആന്ധ്രാ പ്രദേശിലെ പൊലവരം ജില്ലയിൽ ഗോദാവരി നദിയിൽ മീൻപിടിത്തത്തിനിടെ മൂന്ന് സ്ത്രീകളും രണ്ട് പുരുഷന്മാരും ഉൾപ്പെടെ അഞ്ച് പേർ മുങ്ങി മരിച്ചു. ശനിയാഴ്ച രാവിലെ പത്തരയോടെയാണ് യേതപാക മണ്ഡലത്തിലെ ഗുമ്മ കൊത്തഗുഡേം ഗ്രാമത്തിന് സമീപം അപകടം.

ആകെ പത്ത് പേരടങ്ങുന്ന സംഘമാണ് മീൻപിടിക്കാൻ നദിയിലിറങ്ങിയത്. ഇവരിൽ അഞ്ച് പേർ കൂടുതൽ ആഴമുള്ള ഭാഗത്തേക്ക് കടന്നതിനെ തുടർന്ന് ഒഴുക്കിൽപ്പെട്ട് മുങ്ങിമരിക്കുകയായിരുന്നുവെന്ന് പൊലവരം ജില്ലാ പൊലീസ് മേധാവി അമിത് ബർദാർ പറഞ്ഞു.

മീൻപിടിക്കുന്നതിനായി വസ്ത്രങ്ങളും കൊതുകുവലയും ഉപയോഗിച്ചുമാണ് സംഘം നദിയിലിറങ്ങിയത്. നദിയിലെ ജലനിരപ്പ് കുറവായിരുന്നെങ്കിലും സാഹസികമായി കൂടുതൽ ആഴമുള്ള ഭാഗത്തേക്ക് പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇമ്രാൻ ഖാനെയും ഭാര‍്യ‍‌യെയും ഏകാന്ത തടവിൽ പാർപ്പിക്കരുത്; വൈദ‍്യസഹായം ഉറപ്പാക്കണമെന്ന് ഹൈക്കോടതി

കാലടി സർവകലാശാലയിലെ എസ്എഫ്ഐ സമരം; 16 വിദ‍്യാർഥികൾക്കെതിരേ നടപടി

ഇടുക്കിയുടെ മിടുക്കൻ; കെസിഎല്ലിൽ ജോബിൻ ജോബിക്ക് സെഞ്ചുറി

''വിജ‌യ്ക്ക് വേണമെങ്കിൽ അമെരിക്കൻ പ്രസിഡന്‍റാകാൻ സാധിക്കും, അതിൽ തെറ്റില്ല''; പരിഹാസവുമായി എടപ്പാടി പളനിസ്വാമി

ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസ്; മാണി സി. കാപ്പന് ഒരു വർഷം തടവും പിഴയും