മിന്നലേറ്റ് അഞ്ച് പേർ മരിച്ചു (പ്രതീകാത്മക ചിത്രം)

 
India

വയലിൽ ജോലി ചെയ്യവേ മിന്നലേറ്റ് അഞ്ച് സ്ത്രീകൾക്ക് ദാരുണാന്ത്യം; നാല് പേർക്ക് പരുക്ക്

കർഷക തൊഴിലാളികളായ സ്ത്രീകളാണ് മരിച്ചത്

Sarath Nath MS

റാഞ്ചി: ജാർഖണ്ഡിലെ റാംഗഢ്, ഗോഡ്ഡ ജില്ലകളിൽ മിന്നലേറ്റ് അഞ്ച് പേർ മരിച്ചു. നാല് പേർക്ക് പരുക്കേറ്റു. ഞായറാഴ്ചയാണ് സംഭവം.

കർഷക തൊഴിലാളികളായ സ്ത്രീകളാണ് മരിച്ചത്. മരിച്ചവരിൽ റാംഗഢ് ജില്ലയിലെ സകുൽ ഗ്രാമ സ്വദേശിനികളായ രേഖാ ദേവി (45), രോഷ്നി കുമാരി (21), പാലാനി ഗ്രാമ സ്വദേശിനി സുശാന്തി ദേവി (34) എന്നിവരെ തിരിച്ചറിഞ്ഞു. മറ്റുള്ളവരെ തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. റാംഗഢിലെ പത്രാതു ബ്ലോക്ക്, ഗോഡ്ഡയിലെ ബസൻത്രായ് ബ്ലോക്കിലെ മഹേശ്പുർ-റാംപുർ എന്നിവിടങ്ങളിലാണ് അപകടമുണ്ടായത്. വയലിൽ നെൽവിത്ത് വിതയ്ക്കുന്നതിനിടെയാണ് എല്ലാവർക്കും മിന്നലേറ്റതെന്ന് പൊലീസ് പറഞ്ഞു.

പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തെ തുടർന്ന് പ്രദേശത്ത് അധികൃതർ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

കത്തിജ്വലിച്ച് അഭിഷേക്, കത്തിയെരിഞ്ഞ് അഫ്ഗാനിസ്ഥാൻ

മുഖ‍്യമന്ത്രിയെ പുകഴ്‌ത്തി, പിണറായി വിജയനെ വിമർശിച്ചു; സി. ദിവാകരന് പാർ‌ട്ടിയുടെ കാരണം കാണിക്കൽ‌ നോട്ടീസ്

തൊണ്ടിമുതലായ 7 ചാക്ക് പുകയില ഉത്പ്പന്നങ്ങൾ മോഷ്ഠിച്ച സംഭവം; എസ്ഐ ഉൾപ്പടെ 21 ഉദ‍്യോഗസ്ഥർക്കെതിരേ നടപടി

അനധികൃതമായി മദ‍്യം കൈവശം വച്ചെന്ന കേസ്: ആന്‍റോ അഗസ്റ്റിൻ റിമാൻഡിൽ

മുട്ടിൽ മരം മുറി കേസ്: ചോറ്റാനിക്കര കോടതിയിലെ വിചാരണ തടയണം, അഗസ്റ്റിൻ സഹോദരങ്ങൾ സുപ്രീം കോടതിയിൽ