വിമാന ഇന്ധന വിലയിൽ റെക്കോഡ് വർധന; ഇനി വിമാനയാത്രയ്ക്ക് ചെലവേറും

 
India

വിമാന ഇന്ധന വിലയിൽ റെക്കോഡ് വർധന; ഇനി വിമാനയാത്രയ്ക്ക് ചെലവേറും

ഇന്ധന വില വർധന ടിക്കറ്റ് നിരക്കിലും പ്രതിഫലിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്

Namitha Mohanan

ന്യൂഡൽഹി: വിമാന ഇന്ധന വില (എടിഎഫ്) കുതിച്ചുയർന്നതോടെ ടിക്കറ്റ് നിരക്കും വർധിച്ചേക്കും. ബുധനാഴ്ച എടിഎഫ് കിലോ ലിറ്ററിന് ഡൽഹിയിൽ വില 2,07,341 രൂപയാണ്. മാർച്ചിലെ വില 96,638 രൂപയായിരുന്നു. ഇരട്ടിയിൽ അധികം രൂപയാണ് വർധിച്ചത്. ഇത് ടിക്കറ്റ് നിരക്കിലും പ്രതിഫലിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.

പശ്ചിമേഷ്യൻ യുദ്ധം കടുത്തതിന് പിന്നാലെയാണ് അന്താരാഷ്ട്ര വിപണിയിൽ ഇന്ധന വില കുത്തനെ ഉയർന്നത്. ആഗോള അസംസ്‌കൃത എണ്ണവിലയിലുണ്ടായ കുതിച്ചുചാട്ടമാണ് ഈ റെക്കോഡ് വർധനവിന് കാരണം.

ഇന്ധന വില ആഭ്യന്തര വിമാന സർവീസുകൾക്ക് ഏകദേശം 115 ശതമാനവും അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് ഏകദേശം 107 ശതമാനവും വർധിച്ചിട്ടുണ്ട്. ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കുകൾക്കുള്ള നിയന്ത്രണം കേന്ദ്രം നേരത്തെ നീക്കിയിരുന്നു. ഇതോടെ വിമാന കമ്പനികൾക്ക് സ്വതന്ത്രമായി നിരക്കുകൾ നിശ്ചയിക്കാൻ കഴിയുന്ന സ്ഥിതിയാണ്.

പിണറായിക്കെതിരേ കേസെടുക്കാൻ ഇഡി; നിയമോപദേശം തേടുമെന്ന് ചെന്നിത്തല

ആരവല്ലി മലനിരകളുടെ സംരക്ഷണം: നവംബർ 30നകം റിപ്പോർട്ട് നൽകണം

പ്രിയ വർഗീസ് കേസിൽ കണ്ണൂർ സർവകലാശാലയ്ക്കു വേണ്ടി ഹാജരായത് രണ്ട് അഭിഭാഷകർ; കോടതിയിൽ നാടകീയ രംഗങ്ങൾ

"രാഷ്‌ട്രീയ പക പോക്കൽ"; അന്വേഷണം പിണറായിയിലേക്ക് എത്തിക്കാനാണ് ഇഡിയുടെ ശ്രമമെന്ന് എം.വി. ഗോവിന്ദൻ

വനിതാ ജീവനക്കാർ മാറി നിൽക്കണമെന്ന് ഹൈന്ദവ സംഘം; ഐഫൽ ഗോപുരം അടച്ചിട്ടു, പ്രതിഷേധം