തൃക്കാർത്തിക: തമിഴ്നാട്ടിൽ പൂവിന് തീവില, മല്ലിപ്പൂ കിലോഗ്രാമിന് 2500 രൂപ

 
India

തൃക്കാർത്തിക: തമിഴ്നാട്ടിൽ പൂവിന് തീവില, മല്ലിപ്പൂ കിലോഗ്രാമിന് 2500 രൂപ

പിച്ചിപ്പൂ, മുല്ലപ്പൂ എന്നിവ കിലോഗ്രാമിന് 1000 രൂപയാണ് വില.

നീതു ചന്ദ്രൻ

മധുര: തൃക്കാർത്തിക ആഘോഷങ്ങളോട് അനുബന്ധിച്ച് തമിഴ്നാട്ടിൽ മല്ലിപ്പൂവിന് വൻ വില. പ്രശസ്തമായ മധുര മല്ലിപ്പൂവ് കിലോഗ്രാമിന് 2500 രൂപയാണ് തിങ്കളാഴ്ച വില. തണുത്ത അന്തരീക്ഷവും മഞ്ഞും മൂലം മല്ലിപ്പൂവിന്‍റെ ലഭ്യത കുറഞ്ഞതാണ് വില കൂടാനുള്ള പ്രധാന കാരണം. പിച്ചിപ്പൂ, മുല്ലപ്പൂ എന്നിവ കിലോഗ്രാമിന് 1000 രൂപയാണ് വില. നവംബർ 24നാണ് തൃ‌ക്കാർത്തിക ആഘോഷങ്ങൾ.

വെളുത്ത അരളി കിലോഗ്രാമിന് 400 രൂപ, ചുവന്ന അരളി 300 രൂപ, ജമന്തി 250, ചെണ്ടുമല്ലി 70 രൂപ, താമര 35 രൂപ എന്നിങ്ങനെയാണ് വില. മധുരയിലെ വടിപ്പട്ടി, പാളമേട്, അലാങ്കനല്ലൂർ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നെല്ലാം പൂവ് എത്തുന്നുണ്ട്.

മധുരയിൽ നിന്ന് ടൺ കണക്കിന് പൂക്കളാണ് സിംഗപ്പൂർ, മലേഷ്യ, ദുബായ്, അറബ് രാജ്യങ്ങൾ എന്നിവിടങ്ങളിലേക്ക് കയറ്റി അയക്കുന്നത്.