ഇംഫാലിലെ റീജ്യണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്

 
India

ഭക്ഷ്യവിഷബാധ; മണിപ്പൂരിൽ 75 ബിഎസ്‌എഫ് ജവാൻമാർ ആശുപത്രിയിൽ

ഇംഫാലിലെ റീജ്യണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലാണ് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്നത്

Sarath Nath MS

ഇംഫാൽ: മണിപ്പൂരിലെ ഇംഫാലിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് 75 ബിഎസ്എഫ് ജവാൻമാരെയും മറ്റു മൂന്ന് സാധാരണക്കാരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ചയാണ് സംഭവം.

ഇംഫാലിലെ റീജ്യണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലാണ് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. പ്രഭാത ഭക്ഷണത്തിന് പിന്നാലെ ഛർദിയും തലകറക്കവും അനുഭവപ്പെട്ടതോടെ ഉച്ചയ്ക്ക് ഒന്നിന് ഇവരെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. നിലവിൽ ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.