പഴകിയ പാലും ചീഞ്ഞ മുട്ടയും വിതരണം ചെയ്തു; സ്വിഗ്ഗി ഇന്‍സ്റ്റമാര്‍ട്ടിന് ഭക്ഷ്യസുരക്ഷ അതോറിറ്റിയുടെ നോട്ടീസ്

 
India

പഴകിയ പാലും ചീഞ്ഞ മുട്ടയും വിതരണം ചെയ്തു; സ്വിഗ്ഗി ഇന്‍സ്റ്റമാര്‍ട്ടിന് ഭക്ഷ്യസുരക്ഷ അതോറിറ്റിയുടെ നോട്ടീസ്

നോട്ടീസിന്മേൽ തൃപ്തികരമായ വിശദീകരണം നല്‍കാന്‍ സ്വിഗ്ഗിക്ക് സാധിച്ചില്ലെങ്കില്‍ കടുത്ത നടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്

Namitha Mohanan

ന്യൂഡൽഹി: കാലാവധി കഴിഞ്ഞ ഉത്പ്പന്നങ്ങള്‍ വിതരണം ചെയ്‌തെന്ന പരാതിയില്‍ സ്വിഗ്ഗി ഇന്‍സ്റ്റമാര്‍ട്ടിന് കാരണം കാണിക്കല്‍ നോട്ടീസ്. ഭക്ഷ്യസുരക്ഷ അതോറിറ്റിയാണ് നോട്ടീസ് നൽ‌കിയത്. 9 ഓളം കാരണം കാണിക്കൽ നോട്ടീസുകൾ നൽകിയതായാണ് വിവരം.

കഴിഞ്ഞ ദിവസങ്ങളിലായാണ് ഇൻസ്റ്റമാർട്ടിനെതിരേ വ്യാപക പരാതി ഉയർന്നത്. പഴയകിയ പാൽ, ചീഞ്ഞ മുട്ട്, ചീത്തയായ പോട്ടീൻ പൗഡർ എന്നിവ വിതരണം ചെയ്തെന്നാണ് പരാതി. കുട്ടികൾക്കുള്ള ബേബി ഫുഡിലടക്കം പ്രശ്നങ്ങളുണ്ടായെന്നും പരാതി പറഞ്ഞപ്പോൾ അത് പരിഹരിക്കാതെ പണം തിരികെ നൽകുക മാത്രമാണ് ചെയ്തതെന്നും പരാതിയുണ്ട്.

നോട്ടീസിന്മേൽ തൃപ്തികരമായ വിശദീകരണം നല്‍കാന്‍ സ്വിഗ്ഗിക്ക് സാധിച്ചില്ലെങ്കില്‍ കടുത്ത നടപടി സ്വീകരിക്കുമെന്നാണ് ഭക്ഷ്യസുരക്ഷ അതോരിറ്റി വ്യക്തമാക്കിയിരിക്കുന്നത്.

ദുരൂഹമായി മോസ്കോയിലെത്തിയ യുഎസ് സൈനിക വിമാനത്തിൽ സിഐഎ മേധാവി; രഹസ്യ കൂടിക്കാഴ്ചകൾക്കെന്ന് റിപ്പോർട്ട്

വിജയ് ഒഴിഞ്ഞ സീറ്റിൽ ഉപതെരഞ്ഞെടുപ്പ് വൈകും; കോടതിയെ അറിയിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ

അടിക്ക് തിരിച്ചടിയുമായി ക്യാനഡ; യുഎസ് ഉത്പന്നങ്ങൾക്ക് തീരുവ ഏർപ്പെടുത്തി

മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

മിസൈൽ സാങ്കേതികവിദ്യ സ്വകാര്യ മേഖലയ്ക്ക് കൈമാറാൻ അനുമതി നൽകി പ്രതിരോധ മന്ത്രാലയം