അധിക ഡ്യൂട്ടിക്ക് പൈലറ്റുമാരെ നിർബന്ധിച്ചു; എയർ ഇന്ത്യയ്ക്ക് ഡിജിസിഎയുടെ കാരണം കാണിക്കൽ നോട്ടീസ്

 
Representative image
India

അധിക ഡ്യൂട്ടിക്ക് പൈലറ്റുമാരെ നിർബന്ധിച്ചു; എയർ ഇന്ത്യയ്ക്ക് ഡിജിസിഎയുടെ കാരണം കാണിക്കൽ നോട്ടീസ്

മൂന്ന് ഉദ്യോഗസ്ഥർക്കെതിരേ നടപടിക്കാണ് ശുപാർശ

ന്യൂഡൽഹി: എയർ ഇന്ത്യയ്ക്ക് ഡിജിസിഎയുടെ കാരണം കാണിക്കൽ നോട്ടീസ്. ഡ്യൂട്ടി സമയം കഴിഞ്ഞിട്ടും വിമാനം പറത്താൻ പൈലറ്റുമാരെ നിർബന്ധിച്ചതിനാണ് നടപടി. എയർ ഇന്ത്യയിലെ 3 ഉദ്യോഗസ്ഥർക്കെതിരേ നടപടിക്കാണ് ഡിജിസിഎയുടെ ശുപാർശ.

ജീവനക്കാരുടെ വിന്യാസത്തിലും മേൽനോട്ടത്തിലും വീഴ്ച വരുത്തിയതിനാലാണ് നടപടി. എല്ലാ ഉത്തരവാദിത്തത്തിൽ നിന്നും ഉദ്യോഗസ്ഥരെ മാറ്റി നിർത്താനാണ് നിർദേശം. മേയ് 16,17 തീയതികളിൽ ബംഗളൂരു-ലണ്ടൻ വിമാന സർവീസുകളിലാണ് അധിക ഡ്യൂട്ടിക്ക് നിർദേശം നൽകിയിരുന്നത്.

രാഷ്ട്രപതി ഒപ്പുവച്ചു; ഓൺലൈൻ ഗെയിമിങ് നിയന്ത്രണ ബിൽ നിയമമായി

ബെവ്കോ ജീവനക്കാർ‌ക്ക് ഓണസമ്മാനമായി ഇത്തവണ റെക്കോർഡ് ബോണസ്

രാഹുലിനെതിരെയുളള പ്രതിഷേധ മാർച്ചിന് എത്തിച്ച കോഴി ചത്തു; മഹിളാ മോർച്ചയ്ക്കെതിരേ പരാതി

രാഹുൽ രാജി വയ്ക്കണം; എംഎൽഎ ഓഫിസിലേക്ക് എസ്എഫ്ഐയുടെ പ്രതിഷേധ മാർച്ച്

"തോളിൽ കൈയിട്ടു നടന്നവന്‍റെ കുത്തിന് ആഴമേറും''; യൂത്ത് കോൺഗ്രസിൽ പരസ്യപ്പോര്