ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ഒളിത്താവളത്തിൽ നിന്നും വൻ ആയുധശേഖരവും പണവും കണ്ടെടുത്തു

 

file photo

India

ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ഒളിത്താവളത്തിൽ നിന്നും വൻ ആയുധശേഖരവും പണവും കണ്ടെടുത്തു

വനത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണവും തോക്കുകളും

Aswin AM

നാരായൺപൂർ: പൊലീസും കേന്ദ്ര സേനകളും സംയുക്തമായി നടത്തിയ തെരച്ചിലിൽ ചത്തീസ്ഗഢിലെ നാരായൺപൂരിലെ വനമേഖലയിൽ നിന്നും വൻ ആ‍യുധശേഖരവും 1.01 കോടി രൂപയും കണ്ടെടുത്തു. വനത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണവും തോക്കുകളും.

എകെ 47 തോക്കുകൾ, റൈഫിളുകൾ, പിസ്റ്റളുകൾ, സ്ഫോടക വസ്തുക്കൾ എന്നിവ അടങ്ങുന്നതായിരുന്നു ആയുധ ശേഖരം. ഛത്തീസ്ഗഡിനെ മാവോയിസ്റ്റ് മുക്ത സംസ്ഥാനമായി പ്രഖ‍്യാപിച്ചതിനു പിന്നാലെയാണ് ആയുധ ശേഖരവും പണവും കണ്ടെത്തിയിരിക്കുന്നത്. വനത്തിനുള്ളിൽ ഇനിയും ആയുധശേഖരങ്ങളുണ്ടാകുമെന്നും അതിനാൽ തെരച്ചിൽ തുടരുമെന്നും നാരായൺപൂർ എസ്പി റോബിൻസൺ ഗുരിയ പറഞ്ഞു.

സംസ്ഥാനത്ത് 4 ജില്ലകളിൽ 7 ദിവസത്തേക്ക് വൈദ‍്യുതി തടസപ്പെടും; മുന്നറിയിപ്പുമായി കെഎസ്ഇബി

പശ്ചിമേഷ്യ സംഘർഷത്തിനിടെ വിദേശ യാത്രയ്ക്ക് തയാറെടുത്ത് മോദി

ടിവികെ അധികാരത്തിലെത്തുമെന്ന് പ്രവചിച്ച ജ‍്യോതിഷിയെ ഒപ്പം കൂട്ടി വിജയ്; ഓഫിസർ ഓൺ സ്പെഷ‍്യൽ ഡ‍്യൂട്ടിയായി നിയമനം

ന്യൂനമർദം, ചക്രവാതച്ചുഴി; സംസ്ഥാനത്ത് മഴ ശക്തമാവും

മുഖ‍്യമന്ത്രി പ്രതിസന്ധി: അടിയന്തര യോഗം വിളിച്ച് മുസ്‌ലിം ലീഗ്