Income Tax
Income Tax  Representative image
India

വികസന പദ്ധതികൾ തടസപ്പെടുത്താൻ വിദേശ ശക്തികൾ ഇന്ത്യയിലെ സന്നദ്ധ സംഘടകൾക്കും ട്രസ്റ്റുകൾക്കും പണം നൽകുന്നു; ആദായ നികുതി വകുപ്പ്

ന്യൂഡൽഹി: രാജ്യത്തിന്‍റെ പൊതുവികസന പദ്ധതികൾ തടസപ്പെടുത്താൻ വിദേശശക്തികൾ ഇന്ത്യയിലെ സന്നദ്ധ സംഘടകൾക്കും ട്രസ്റ്റുകൾക്കും പണം നൽകുന്നുണ്ടെന്ന് ആദായ നികുതി വകുപ്പിന്‍റെ കണ്ടെത്തൽ. സുപ്രീംകോടതിയിൽ ഫയൽ ചെയ്ത സത്യാവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

സന്നദ്ധ സംഘടനയായ എൻവിറോണിക്സ് ട്രസ്റ്റ് നൽകിയ ഹർജിയിലാണ് ആദായ നികുതി വകുപ്പ് സത്യവാങ്മൂലം ഫയൽ ചെയ്തത്. ഇന്ത്യയുടെ വികസന പദ്ധതികൾ തടസപ്പെടുത്താൻ വിദേശശക്തികൾ എൻവിറോണിക്സ് ട്രസ്റ്റിന് പണം നൽകിയതായി കണ്ടെത്തിയിട്ടുണ്ടെന്ന് ആദായ നികുതി വകുപ്പ് സുപ്രീംകോടതിയെ അറിയിച്ചു. എൻവിറോണിക്സ് ട്രസ്റ്റിന് ലഭിക്കുന്ന പണത്തിന്‍റെ 90 ശതമാനവും വിദേശത്തുനിന്നാണെന്നും പദ്ധതികൾക്കെതിരെ വാടകയ്ക്ക് പ്രതിഷേധക്കാരെ ചുമതലപ്പെടുത്തിയതായും പണം നൽകിയതായും കണ്ടെത്തിയിട്ടുണ്ടെന്നും ആദായ നികുതി വകുപ്പ് കോടതിയിൽ വ്യക്തമാക്കി.

ഒഡിഷയിലെ വിവിധ വികസന പദ്ധതികൾക്കെതിരെ നടന്ന സമരങ്ങൾക്ക് എൻവിറോണഇക്സ് ട്രസ്റ്റ് നൽകിയ സഹായത്തിന്‍റെ കണക്കുകളും കോടതിയിൽ നൽകിയിട്ടുണ്ട്. സമരങ്ങളിൽ പങ്കെടുത്തതിന് കേസിൽ ഉൾപ്പെട്ടവർക്ക് 1250 രൂപ വീതം ബാങ്ക് അക്കൗണ്ടിലൂടെ കൈമാറി എന്നാണ് പ്രധാന കണ്ടെത്തൽ. കൽക്കരി വ്യവസായ സ്ഥാപനങ്ങൾക്കെതിരെ പ്രാദേശിക ജനങ്ങളെ സംഘടിപ്പിച്ച് സമരം നടത്തുന്നതിന് ഓക്സ്ഫാം ഇന്ത്യ എന്ന സംഘടനയും എൻവിറോണിക്സ് ട്രസ്റ്റും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പ് വച്ചിട്ടുണ്ടെന്നും ആദായ നികുതി വകുപ്പ് സത്യവാങ്മൂലത്തിൽ വിശദീകരിച്ചിട്ടുണ്ട്.

കോവാക്സിൻ എടുത്തവരിലും ശ്വസന, ആർത്തവ സംബന്ധമായ പാർശ്വഫലങ്ങൾ: പഠനം

പന്തീരാങ്കാവ് ഗാർഹിക പീഡനം: സി ഐ യെ ബലിയാടാക്കിയതിൽ സേനയിൽ അമർഷം

സിഎഎ ബാധിക്കുമോ? ബോൻഗാവിന് കൺഫ്യൂഷൻ

വോട്ടെണ്ണലിന് ശേഷം കോൺഗ്രസ് പുനഃസംഘടന

കെജ്‌രിവാളിന്‍റെ സ്റ്റാ‌ഫിനെതിരേ പരാതി നൽകി എംപി സ്വാതി മലിവാൾ; എഫ്ഐആർ ഫയൽ ചെയ്തു