രാകേഷ് മെഹ്ത

India

മുൻ ഡൽഹി ചീഫ് സെക്രട്ടറി ആത്മഹത്യ ചെയ്തു

ആരോഗ്യപരവും മാനസികവുമായ കാരണങ്ങളാലാണ് ജീവനൊടുക്കുന്നതെന്ന് ആത്മഹത്യ കുറിപ്പിൽ എഴുതിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു

Sarath Nath MS

ന്യൂഡൽഹി: ഡൽഹി മുൻ ചീഫ് സെക്രട്ടറി ആത്മഹത്യ ചെയ്തു. രാകേഷ് മെഹ്ത (74)യാണ് ജീവനൊടുക്കിയത്.

ആരോഗ്യപരവും മാനസികവുമായ കാരണങ്ങളാലാണ് ജീവനൊടുക്കുന്നതെന്ന് ആത്മഹത്യ കുറിപ്പിൽ എഴുതിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. നോയ്ഡയിലെ വസതിയിലാണ് മൃതദേഹം കണ്ടെത്തിയത്. 1975 ബാച്ച് ഐഎഎസ് ഓഫീസറായ മെഹ്ത അന്തരിച്ച മുൻ മുഖ്യമന്ത്രി ഷീല ദീക്ഷിതിന്‍റെ കാലത്താണ് ചീഫ് സെക്രട്ടറിയായിരുന്നത്.

ഡൽഹി സർക്കാരിൽ മുനിസിപ്പൽ കോർപ്പറേഷൻ കമ്മിഷണർ ഉൾപ്പെടെ വിവിധ പദവികൾ വഹിച്ചിരുന്നു. 2007ലാണ് ചീഫ് സെക്രട്ടറിയായത്. മൂന്ന് വർഷത്തിലധികം പദവിയിൽ തുടർന്ന അദ്ദേഹം ഗതാഗതം, ഊർജം തുടങ്ങിയവുമായി ബന്ധപ്പെട്ട വിവിധ പദ്ധതികൾ നടപ്പാക്കുന്നതിൽ മുഖ്യപങ്കുവഹിച്ചു. മെഹ്തയുടെ കാലത്താണ് 2010ൽ ഡൽഹിയിൽ കോമൺവെൽത്ത് ഗെയിംസ് സംഘടിപ്പിച്ചത്.

സംസ്ഥാനത്ത് 4 ഡിഗ്രി വരെ ചൂട് കൂടും; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

കോതമംഗലത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കുട്ടിയാനയെ ഷോക്കേറ്റ് ചരിഞ്ഞ നിലയിൽ കണ്ടെത്തി

ശബരിമല സ്വര്‍ണക്കൊള്ള കേസിലെ ഒന്നാം പ്രതി; ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അയ്യപ്പക്ഷേത്രത്തില്‍ സ്വീകരണം

പിണറായിയെ വേട്ടയാടാനാണ് ശ്രമമെങ്കിൽ സംസ്ഥാന വ്യാപകമായി ജനകീയ പ്രതിഷേധം ഉയരും; ഇഡി നീക്കത്തിനെതിരേ എം.വി. ജയരാജൻ

ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ നടപടി കടുപ്പിച്ച് ഇഡി; വധശ്രമക്കേസിൽ ആദ്യമായി പിഎംഎൽഎ വകുപ്പ് ഉൾപ്പെടുത്തി