ഡിഐജിക്ക് 1.8 ലക്ഷം പിഴ

 
file
India

ഔദ്യോഗിക വസതി ഒഴിഞ്ഞില്ല; ഡിഐജിക്ക് 1.8 ലക്ഷം പിഴ

ട്രാഫിക് ആന്‍ഡ് റെയില്‍വേയില്‍ ഡിഐജിയായി സ്ഥാനക്കയറ്റം കിട്ടിയ സഞ്ജീവ് കുമാര്‍ ഗാന്ധിക്കാണ് പിഴ ചുമത്തിയത്

Sarath Nath MS

ഷിംല: ഡിഐജിയായി സ്ഥാനക്കയറ്റം ലഭിച്ചിട്ടും ഔദ്യോഗിക വസതി ഒഴിയാത്തതിനു മുന്‍ ഷിംല സീനിയര്‍ സൂപ്രണ്ട് ഓഫ് പൊലീസിന് 1.8 ലക്ഷം രൂപ പിഴ ചുമത്തി. ട്രാഫിക് ആന്‍ഡ് റെയില്‍വേയില്‍ ഡിഐജിയായി സ്ഥാനക്കയറ്റം കിട്ടിയ സഞ്ജീവ് കുമാര്‍ ഗാന്ധിക്കാണ് പിഴ ചുമത്തിയത്.

സ്ഥാനക്കയറ്റം ലഭിച്ചതിനെ തുടര്‍ന്ന് ഔദ്യോഗിക വസതി ഒഴിയാന്‍ ഇദ്ദേഹത്തോട് മേയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പുതിയ ഔദ്യോഗിക വസതി അനുവദിച്ചില്ലെന്ന് അവകാശപ്പെട്ട് അദ്ദേഹം നിലവിലെ വസതിയില്‍ തുടരുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഹിമാചല്‍ പ്രദേശ് ഡിജിപി അശോക് തിവാരിയാണ് നോട്ടീസ് അയച്ചത്. ഉദ്യോഗസ്ഥന്റെ ശമ്പളത്തില്‍നിന്ന് മാസത്തവണ എന്ന കണക്കില്‍ പിഴ ഈടാക്കുമെന്നും ഡിജിപി നോട്ടീസില്‍ വ്യക്തമാക്കി. അതേസമയം തനിക്ക് നോട്ടീസൊന്നും ലഭിച്ചിട്ടില്ലെന്നും സഞ്ജീവ് കുമാര്‍ ഗാന്ധി അവകാശപ്പെട്ടു. മാധ്യമങ്ങളില്‍ പ്രചരിക്കുന്ന നോട്ടീസിനെപ്പറ്റി തനിക്കൊന്നും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.