തരുൺ തേജ്പാൽ

 
India

സഹപ്രവർത്തകയെ പീഡിപ്പിച്ചെന്ന കേസ്; തരുൺ തേജ്പാൽ കീഴടങ്ങി

2013 നവംബറിൽ ഗോവയിലെ പ്രമുഖ ഹോട്ടലിലെ ലിഫ്റ്റിനുള്ളിൽ വച്ച് സഹപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കേസ്

Namitha Mohanan

പനാജി: പീഡനക്കേസിൽ പ്രതിയായ മുൻ തെഹലൽക്കാ എഡിറ്റർ ഇൻ ചീഫ് തരൂൺ തേജ്പാൽ കീഴടങ്ങി. തിങ്കളാഴ്ച ഗോവയിലെ കോടതിയിലെത്തിയാണ് തരുൺ കീഴടങ്ങിയത്. 2023 ൽ സഹപ്രവർത്തകയെ പീഡിപ്പിച്ചെന്ന് കേസിൽ ബോംബെ ഹൈക്കോടതി തരുണിനെ 10 വർഷത്തെ തടവിന് ശിക്ഷിച്ചിരുന്നു.

ഈ ശിക്ഷാവിധി ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി പരിഗണിക്കാനായി 4 ആഴ്ച്ചയ്ക്കുള്ളിൽ കീഴങ്ങാൻ കോടതി നിർദേശിച്ചിരുന്നു. പിന്നാലെയാണ് തരുൺ തേജ്പാൽ കോടതിയിലെത്തി കീഴടങ്ങിയത്.

2013 നവംബറിൽ ഗോവയിലെ പ്രമുഖ ഹോട്ടലിലെ ലിഫ്റ്റിനുള്ളിൽ വച്ച് സഹപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിച്ചു എന്നതാണ് തേജ്പാലിനെതിരായ കേസ്. കേസിൽ 2021 മേയിൽ ഗോവ സെഷൻസ് കോടതി തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി തരുൺ തേജ്പാലിനെ വെറുതെ വിട്ടിരുന്നു.

എന്നാല്‌ ഇതിനെതിരേ ഗോവ സർക്കാരും ഇരയായ പെൺകുട്ടിയും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതേ തുടർന്നാണ് ബോംബെ ഹൈക്കോടതി തരുൺ തേജ്പാലിനെ 10 വർഷത്തേക്ക് ശിക്ഷിച്ചത്. ശിക്ഷാ വിധി അംഗീകരിക്കില്ലെന്നും നീതി കിട്ടും വരെ പോരാട്ടം നടത്തുമെന്നും തരുൺ പ്രതികരിച്ചിരുന്നു.

സുശാന്തിന്‍റെ മുൻ മാനേജർ ദിഷ സാലിയന്‍റെ മരണത്തിൽ കേസെടുത്ത് സിബിഐ; പ്രതിപട്ടികയിൽ മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയുടെ മകൻ ആദിത്യ താക്കറെയും

ഹിന്ദിയിൽ വിധി പകർപ്പുകൾ ലഭ്യമാക്കാൻ സുപ്രീം കോടതി; ‘ജൻ സൂചന സേവ’യ്ക്ക് തുടക്കം

"ഇന്ത്യ മുന്നണിയിലെ കക്ഷികൾ തമ്മിൽ പ്രശ്നം ആയിക്കോട്ടെ"; പിണറായിയെ ലക്ഷ്യമിട്ടത് ബിജെപി കുതന്ത്രമെന്ന് ടി.കെ. ഗോവിന്ദൻ

ചോദ്യം ചെയ്യലിന് ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് പോവില്ലെന്ന നിലപാടിൽ പിഎസ്‌സി; കോടതിയെ സമീപിച്ചേക്കും

സംസ്ഥാനത്ത് അടുത്ത 3 ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെലോ അലർട്ട്