ഐശ്വര്യ റായ്, തേജ് പ്രതാപ്
വിവാഹമോചനത്തിന്‍റെ കാരണം വെളിപ്പെടുത്തി ലാലുപ്രസാദ് യാദവിന്‍റെ മകനും മുൻ മന്ത്രിയുമായ തേജ് പ്രതാപ് യാദവ്. റൈസ് ആൻഡ് ഫോൾ എന്ന റിയാലിറ്റി ഷോയിലൂടെയാണ് തേജ് പ്രതാപ് വ്യക്തിജീവിതത്തിലുണ്ടായ പ്രശ്നങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുന്നത്. വിവാഹശേഷവും ഭാര്യ ഐശ്വര്യ റായ് നിരന്തരം മുൻ കാമുകനുമായി ചാറ്റ് ചെയ്തിരുന്നുവെന്നും അതാണ് വിവാഹമോചനത്തിൽ കലാശിച്ചതെന്നുമാണ് തേജ് പ്രതാപ് പറയുന്നത്.
ഞങ്ങളുടേത് കുടുംബങ്ങൾ തീരുമാനിച്ച വിവാഹമായിരുന്നു. ഞങ്ങൾ വ്യത്യസ്ത ചിന്താരീതികളുള്ളവരായിരുന്നു. വിവാഹത്തിനു സമ്മതിച്ചതു തന്നെ സമ്മർദം കൊണ്ടാണ്. അക്കാലത്ത് ഞാൻ ബിഹാർ ആരോഗ്യ മന്ത്രിയായിരുന്നു. മൂന്നു മാസത്തോളം ഐശ്വര്യയുമായി വഴക്കിട്ടിരുന്നുവെന്നും തേജ് പ്രതാപ് പറയുന്നു.
ജോലി കഴിഞ്ഞാൽ വീട്ടിലേക്ക് പോകാനേ തോന്നില്ല. അക്കാലത്തെല്ലാം സുഹൃത്തിന്‍റെ വീട്ടിലായിരുന്നു സമയം ചെലവഴിച്ചിരുന്നത്. രാവിലെ 6,7 മണിക്ക് പ്രാർഥിക്കുന്ന ശീലമുണ്ടായിരുന്നു . ഐശ്വര്യക്ക് അത് ഇഷ്ടമായിരുന്നില്ല. പ്രാർഥിക്കരുതെന്ന് അവൾ പറയാറുണ്ട്. പുലർച്ചെ 4,5 മണി വരെയൊക്കെ ഐശ്വര്യ പാർട്ടി നടത്താറുണ്ട്. പലപ്പോഴും ജോലി കഴിഞ്ഞ് മുറിയിലെത്തുമ്പോൾ ഐശ്വര്യ മുൻ കാമുകനോട് ചാറ്റ് ചെയ്യുന്നതാണ് കാണാറുള്ളത്. അവൾ അയാൾക്ക് ഹൃദയത്തിന്‍റെ ഇമോജി അയക്കാറുണ്ട്, എല്ലാം അയക്കാറുണ്ട്. ഞാനതെല്ലാം ദൂരെ നിന്ന് കണ്ടിട്ടുണ്ട്. അവൾ എന്നോട് ദേഷ്യപ്പെടുകയും അലറുകയും ചെയ്യാറുണ്ട്. എപ്പോഴെല്ലാം ഞങ്ങൾ പരസ്പരം കലഹിച്ചിരുന്നുവോ അപ്പോഴെല്ലാം ഞാൻ വിഡിയോ എടുത്തിരുന്നു. ആ തെളിവുകൾ ആണ് ഞാൻ കോടതിയിൽ നൽകിയത്. എല്ലായ്പ്പോഴും ആണുങ്ങൾ തെറ്റായിരിക്കില്ല, പെണ്ണുങ്ങളും കുറ്റം ചെയ്യാറുണ്ടെന്നും തേജ് പ്രതാപ് പറയുന്നു.
2018 മേയിലാണ് തേജ് പ്രതാപും ഐശ്വര്യ റായുമായുള്ള വിവാഹം നടന്നത്. മാസങ്ങൾക്കുള്ളിൽ തേജ് പ്രതാപ് വിവാഹമോചനത്തിന് ഹർജി നൽകി.
മറ്റൊരു സ്ത്രീയുമായി 12 വർഷം നീണ്ട ബന്ധമുണ്ടെന്ന് സോഷ്യൽമീഡിയയിലൂടെ വെളിപ്പെടുത്തിയതിനു പിന്നാലെ 2025 മേയിൽ ലാലു പ്രസാദ് യാദവ് തേജ് പ്രതാപിനെ ആർജെഡിയിൽ നിന്നും കുടുംബത്തിൽ നിന്നും പുറത്താക്കി. എന്നാൽ തന്‍റെ സോഷ്യൽ മീഡിയ ആരോ ഹാക്ക് ചെയ്തതാണെന്നാണ് പിന്നീട് തേജ് പ്രതാപ് ആരോപിച്ചത്.