മിന്നലേറ്റ് നാല് പേർ മരിച്ചു

 

representative image

India

മിന്നലേറ്റ് ദമ്പതികളടക്കം നാല് പേർ മരിച്ചു

ഹസാരിബാഗ്, ചത്ര എന്നീ ജില്ലകളിലാണ് സംഭവം

Sarath Nath MS

റാഞ്ചി: ഝാർഖണ്ഡിൽ രണ്ട് വ്യത്യസ്ത ജില്ലകളിലായി മിന്നലേറ്റ് നാല് പേർ മരിച്ചു. ഹസാരിബാഗ്, ചത്ര എന്നീ ജില്ലകളിലാണ് സംഭവം.

ഹസാരിബാഗിൽ ഉണ്ടായ അപകടത്തിൽ ഒരു ദമ്പതികളും മറ്റൊരു സ്ത്രീയുമാണ് മരിച്ചത്. കാചൻപൂർ ഗ്രാമസ്വദേശികളായ ബസുദേവ് മഹ്‌തോ (51), ഭാര്യ ദുലിയ ദേവി (48), ചൗത ഗ്രാമസ്വദേശി ബസവ ദേവി (50) എന്നിവർക്കാണ് ജീവൻ നഷ്ടമായത്. വയലിൽ ജോലി ചെയ്യവേയാണ് ദമ്പതികൾക്ക് മിന്നലേറ്റത്. ചത്ര ജില്ലയിൽ ഉണ്ടായ അപകടത്തിൽ ഹഫുവ ഗ്രാമസ്വദേശി പവൻ കുമാർ മഹ്‌തോ (25) ആണ് മരിച്ചത്. യാത്രയ്ക്കിടെയാണ് ഇയാൾക്ക് മിന്നലേറ്റത്.

ജനസംഖ്യാ നിയന്ത്രണം വേണ്ട; പ്രോത്സാഹനവും ആനുകൂല്യങ്ങളും നിർത്താൻ ശുപാർശ

ലേബർ കോഡ് നടപ്പാക്കുമെന്ന് വി.ഡി. സതീശൻ; ആരെ പ്രീണിപ്പിക്കാനെന്ന് അറിയാമെന്ന് പിണറായി

ഓസ്ട്രേലിയയെ വൈറ്റ് വാഷ് ചെയ്ത് ഇന്ത്യ അണ്ടർ-19 ഏകദിന പരമ്പര സ്വന്തമാക്കി

അംബിക 46 കോടിയുടെ ചെക്ക് തട്ടിപ്പ് നടത്തിയെന്ന് സഹോദരി രാധ

ചെന്നൈ സൂപ്പർ കിങ്സിന് സർപ്രൈസ് കോച്ച്